ഐപിസി വടക്കഞ്ചേരി സെന്റർ കൺവെൻഷൻ ജനു. 29 നാളെ മുതൽ

ഐപിസി വടക്കഞ്ചേരി സെന്റർ കൺവെൻഷൻ ജനു. 29 നാളെ മുതൽ

വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെന്റർ കൺവെൻഷൻ ജനു. 29 നാളെ വ്യാഴാഴ്ച മുതൽ ഫെബ്രുവരി 1 ഞായറാഴ്ച വരെ വടക്കഞ്ചേരി പ്രിയ ദർശനി ബസ് സ്റ്റാൻഡിനു സമീപമുള്ള നാട്ടരങ്ങു ഗ്രൗണ്ടിൽ നടക്കും.

എല്ലാം ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. ഫെബ്രു. 01നു  സംയുക്ത സഭായോഗവും നടക്കും. ജസ്‌വിൻ & ടീം കോഴിക്കോട് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വ്യാഴാഴ്ച വൈകുന്നേരം 6നു  സെന്റർ സെക്രട്ടറി പാസ്റ്റർ നോബി തങ്കച്ചൻ  അധ്യക്ഷത വഹിക്കുന്ന  മീറ്റിംഗിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ പോൾ ഗോപാലകൃഷ്ണൻ, പി.സി. ചെറിയാൻ,  റെജി മാത്യു, ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പൊതു യോഗങ്ങളിൽ വചനം ശുശ്രൂഷ നടത്തും.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ വടക്കഞ്ചേരി ഐപിസി ഗോസ്‌പെൽ സെന്റർ സഭയിൽ മീറ്റിംഗ് നടക്കും. വെള്ളിയാഴ്ച പാസ്റ്റർ ഒ.പി. മത്തായിയും, ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന ഉണർവ് യോഗത്തിൽ പാസ്റ്റർ റെജി മാത്യുവും പ്രസംഗിക്കും. 

സോദരി സമാജം,  സൺ‌ഡേ സ്കൂൾ, PYPA എന്നിവയുടെ വാർഷിക സമ്മേളനങ്ങളും നടക്കും.  ഞായറാഴ്ച വൈകുന്നേരം നടക്കുന്ന പൊതുയോഗത്തോടെ കൂടെ കൺവെൻഷൻ സമാപിക്കും.

സെന്റർ കമ്മിറ്റി നേതൃത്വം നൽകും. പാസ്റ്റർ എം.എ. അജോമോൻ പബ്ലിസിറ്റി കൺവീനറായി പ്രവർത്തിക്കുന്നു.