കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ 

കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ 

റാന്നി: കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് ഫെലോഷിപ്പിൻ്റെ (യുപിഎഫ്) 7-ാമത് കണ്‍വന്‍ഷന്‍ ഡിസംബര്‍ 4 മുതൽ 6 വരെ വൈകിട്ട് 6 മുതല്‍ പുതുക്കുടി മുക്കില്‍ കിഴക്കനാലില്‍ ഇവ. സുനില്‍ തോമസിന്റെ ഭവനത്തിന് സമീപമുള്ള പന്തലില്‍ നടക്കും. യുപിഎഫ് പ്രസിഡന്റ് ഇവാ.മത്തായി തോമസ് (സുനില്‍ കിഴക്കനാലില്‍) ഉദ്ഘാടനം ചെയ്യും. യുപിഎഫ് സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം ഷിബു തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ അനീഷ് ഏലപ്പാറ, പാസ്റ്റര്‍ ജോയി പാറയ്ക്കല്‍, പാസ്റ്റര്‍ വര്‍ഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. തിമഥി ട്യൂണ്‍സ് തിരുവല്ല ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. 5 ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1വരെ ഉപവാസപ്രാര്‍ത്ഥന നടക്കും. 

പാസ്റ്റര്‍ കെ.വി. ചാക്കോ, ഇവാ. മത്തായി തോമസ്, പാസ്റ്റര്‍ ഏബ്രഹാം ഷിബു തോമസ്, ഇവാ. തോമസ് ജോര്‍ജ്, പാസ്റ്റര്‍ ജോര്‍ജ് ഫിലിപ്പ്, ഇവാ. ജോബ് കെ. തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.