സാമൂഹിക ഉന്നമനത്തിനായി പ്രയത്നിച്ച ക്രിസ്ത്യൻ മിഷനറിമാരുടെ പങ്ക് മഹത്തരം : വി.കെ. ശ്രീകണ്ഠൻ എം.പി.

സാമൂഹിക ഉന്നമനത്തിനായി പ്രയത്നിച്ച ക്രിസ്ത്യൻ മിഷനറിമാരുടെ പങ്ക് മഹത്തരം : വി.കെ. ശ്രീകണ്ഠൻ എം.പി.

പാലക്കാട്: സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ പങ്ക് മഹത്തരമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു. സമൂഹത്തിലെ ശാന്തിയുടെയും നന്മയുടെയും കാവൽക്കാരാകാൻ നമുക്ക് കഴിയണമെന്നും അതിനായി സഭകൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഐപിസി പട്ടാമ്പി സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള ധോണി കൺവൻഷൻ്റെ 25 മത് വാഷിക സമ്മേളനത്തിൻ്റെ ജുബിലിയുടെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു വി.കെ. ശ്രീകണ്ഠൻ.

പാലക്കാട് സൗത്ത് സോൺ ജോയിൻ സെക്രട്ടറി ഇവാ. പി.വി. മാത്യു അദ്ധ്യക്ഷനായിരുന്നു. സെൻ്റർ ശ്രുശ്രൂഷകൻ പാസ്റ്റർ ചാക്കോ ദേവസ്യ ആമുഖ പ്രഭാഷണം നടത്തി. പാസ്റ്റർ കെ.കെ. മാത്യു മുഖ്യ പ്രഭാഷണം നിർവഹിച്ചു.

സഭാ സെക്രട്ടറി ഇ.എം ബാബു, പാസ്റ്റർമാരായ സാബു സാമുവേൽ, ഫിജി ഫിലിപ്പ്, ജെയിംസ് വർഗീസ്, രാജൻ ഈശായി, മനോജ് പോൾ, പ്രേമാനന്ദൻ, ബ്രദർ എബ്രഹാം വടക്കത്ത്, പി.കെ. ദേവസി, എം.ഗീവർഗീസ് എന്നിവർ ആശംസകൾ നേർന്നു.

മലബാറിലെ സീനിയർ ശുശ്രൂഷകന്മാരായ പാസ്റ്റർ എം. വി. മത്തായി, കെ.യു. ജോയ്, ജോയ് വർഗീസ്, കെ.സി ഉമ്മൻ എന്നിവരെയും മാധ്യമപ്രവർത്തകരായ ഹല്ലേലൂയാ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, ഡോ. സാജൻ സി ജേക്കബ് എന്നിവരെയും ആദരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ തലത്തിലുള്ള ജനപ്രതിനിധികളെയും ആദരിച്ചു.

അർഹരായവർക്ക് നൂറോളം പേർക്ക് ജീവകാരുണ്യ സഹായവും നല്കി.

ജനു. 29 മുതൽ നടന്ന കൺവൻഷൻ  സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്യ ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർമാരായ അജി ആൻ്റണി, ഫിലിപ്പ് പി തോമസ്,  സജു ചാത്തന്നൂർ, അനീഷ് കാവാലം എന്നിവർ പ്രസംഗിച്ചു.

പ്രശസ്ത ഗായിക സിസ്റ്റർ പെർസിസ് ജോണിൻ്റെ നേതൃത്വത്തിൽ  പത്തനാപുരം ശാലേം വോയ്സ് ഗാനശുശ്രൂഷ നിർവഹിച്ചു.

ഉപവാസ പ്രാർത്ഥന, സാംസ്കാരിക സമ്മേളനം ഞായറാഴ്ച സംയുക്ത സഭായോഗം എന്നിവ നടന്നു.