ഐപിസി എബനേസർ പ്രയർ ഹാൾ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കൊത്തന്നൂരിൽ പുതിയതായി പണികഴിപ്പിച്ച എബനേസർ പ്രയർ ഹാളിൻ്റെ ഉദ്ഘാടനം ഐപിസി ജന. പ്രസിഡൻ്റ് ഡോ.ടി. വൽസൻ ഏബ്രഹാം നിർവഹിച്ചു. കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് അധ്യക്ഷനായിരുന്നു.
ഐപിസി മുൻ ജന. സെക്രട്ടറി പാസ്റ്റർ സാം ജോർജ്, മുൻ ജന.വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ ജോസഫ്, മുൻ കർണാടക ഐപിസി പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫ്, കർണാടക ഐപിസി സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, സിറ്റി ഹാർവെസ്റ്റ് എ ജി ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ ഷൈൻ തോമസ്, ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൺ , കേണൽ വി.ഐ. ലൂക്ക്, ഡോ. പോൾസൺ പുലിക്കോട്ടിൽ, ഷാജി പാറേൽ, പി.വി.പോൾസൺ, പാസ്റ്റർമാരായ എം.ജെ.ഡേവിഡ് , പാസ്റ്റർ ഒ.ടി.തോമസ്, വിൽസൺ തോമസ്, തോമസ് കോശി ,ജോർജ് ഏബ്രഹാം എന്നിവരും മാധ്യമ പ്രവർത്തകർക്ക് വേണ്ടി ബിസിപിഎ പ്രസിഡൻ്റ് ചാക്കോ കെ തോമസും ആശംസകളും അറിയിച്ചു.

എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ.എൻ.കെ.ജോർജും സഹധർമിണിയും ദൈവം നടത്തിയ വിധങ്ങളും ആരംഭകാല പ്രവർത്തനങ്ങളെക്കുറിച്ചും അനുഭവസാക്ഷ്യത്തിലൂടെ വിവരിച്ചു. ഐപിസി കർണാടക വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.വി. ജോസ് സങ്കീർത്തന ഭാഗം വായിച്ചു.
പാസ്റ്റർ ജോൺ മാത്യൂ ബാംഗ്ലൂർ എഴുതിയ God's Love എന്ന പുസ്തകം പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് , ഡോ. വൽസൻ ഏബ്രഹാമിന് നൽകി പ്രകാശനം ചെയ്തു.

സിറ്റി ഹാർവെസ്റ്റ് ചർച്ച് ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് സ്വാഗതവും പാസ്റ്റർ ഏബ്രഹാം മാത്യു നന്ദിയും രേഖപ്പെടുത്തി.
വാർത്ത: ചാക്കോ കെ തോമസ്
Advt.








Advt.











