ഐപിസി കോട്ടയം ഡിസ്ട്രിക്ട് കൺവെൻഷൻ ഇന്ന് ജനു.7 മുതൽ

ഐപിസി കോട്ടയം ഡിസ്ട്രിക്ട് കൺവെൻഷൻ ഇന്ന് ജനു.7 മുതൽ

വാർത്ത: ബോബി തലപ്പാടി

കോട്ടയം: ഐപിസി കോട്ടയം ഡിസ്ട്രിക്ട് കൺവെൻഷൻ ജനുവരി 7 മുതൽ 11 വരെ തിരുനക്കര മൈതാനത്ത് നടക്കും. ഐപിസി കോട്ടയം നോർത്ത് പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. കോട്ടയം സൗത്ത് പ്രസിഡണ്ട് പാസ്റ്റർ ജോയ് ഫിലിപ്പ് അധ്യക്ഷത വഹിക്കും.

പാസ്റ്റർമാരായ ജോയ് പാറക്കൽ, പി സി ചെറിയാൻ, അനീഷ് തോമസ്, കെ.ജെ. മാത്യു, ബി. മോനച്ചൻ എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ ഹോളി ഹാർപ്പസ് ഗോസ്പൽ ബാൻഡ് ഗാന ശുശ്രൂഷ നിർവഹിക്കും.

എല്ലാ ദിവസവും വൈകിട്ട് 6 ന്  പൊതുയോഗം, ബുധൻ മുതൽ ശനി വരെ രാവിലെ 8.30 ന് ബൈബിൾ ക്ലാസുകൾ, വെള്ളി രാവിലെ 10 മുതൽ ഉപവാസ പ്രാർത്ഥന,ശനിയാഴ്ച രാവിലെ 10 ന് മാസയോഗ വാർഷികം, ഉച്ചകഴിഞ്ഞ് 2 മുതൽ പുത്രികാസംഘടനകളുടെ വാർഷികം എന്നിവ ഉണ്ടായിരിക്കും. ജനുവരി 11ന് ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

പാസ്റ്റർ ഐപ്പ് കുര്യൻ (ജനറൽ കൺവീനർ), പാസ്റ്റർ ജേക്കബ് വർഗീസ് (കോഡിനേഷൻ സെക്രട്ടറി), പാസ്റ്റർ ഷാൻസ് ബേബി (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നല്കും.

Advt.

Advt.