കരുതുന്ന ദൈവം ' മ്യൂസിക് നൈറ്റ് ഡിസം. 21ന്
തൃശൂർ : വോയ്‌സ് ഓഫ് ഗോസ്പൽ അൻപതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന മ്യൂസിക് നൈറ്റ് ഡിസം. 21 ഞായർ വൈകീട്ട് 5.30ന് മിഷൻക്വാർട്ടേഴ്‌സ് ഫുൾ ഗോസ്‌പൽ ചർച്ച് ഹാളിൽ നടക്കും. തൃശ്ശൂരിലെ ക്രൈസ്തവ ഗാനരചയിതാക്കളുടെ ഗാനങ്ങൾ കോർത്തിണക്കി ഗോസ്‌പെൽ സിംഗേഴ്സ് സംഗീത വിരുന്നൊരുക്കും.
ഫുൾ ഗോസ്‌പെൽ ചർച്ച് പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ഐയ്രൂർ ഉദ്ഘാടനം നിർവഹിക്കും. ടോണി ഡി. ചെവൂക്കാരൻ അവതരണം നടത്തും. ജോസ് പൂമല ഓർക്കസ്ട്രക്ക് നേതൃത്വം നൽകും. പാസ്റ്റർ ലേണൽ ദാനിയേൽ, പാസ്റ്റർ ബെൻ റോജർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും.ഗാനരചയിതാക്കളെ മൊമെന്റോ നൽകി ആദരിക്കും.
Advt.































Advt.
























