എഫ്‌സിആർഎ നിയമഭേദഗതി പിൻവലിക്കണം: വി.ഡി. സതീശൻ


എഫ്‌സിആർഎ നിയമഭേദഗതി പിൻവലിക്കണം: വി.ഡി. സതീശൻ
ad
ad
ad

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അടുത്തിടെ കൊണ്ടുവന്ന എഫ്‌സിആർഎ (FCRA) നിയമഭേദഗതികൾ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകളെയും ന്യൂനപക്ഷ സംഘടനകളെയും വേട്ടയാടാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഈ ഭേദഗതികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ad
ad
ad

എഫ്‌സിആർഎ നിയമത്തിൽ വരുത്തിയിട്ടുള്ള ഭേദഗതികൾ തികച്ചും അനാവശ്യവും ദുരുദ്ദേശപരവുമാണ്. ഇത് ജീവകാരുണ്യ സംഘടനകളുടെയും ന്യൂനപക്ഷ സംഘടനകളുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ്. ലൈസൻസ് പുതുക്കാതിരിക്കുകയോ പുതുക്കാൻ വൈകുകയോ ചെയ്താൽ ഈ സംഘടനകളുടെ സ്വത്തുക്കൾ പൂർണ്ണമായി കണ്ടുകെട്ടാൻ പുതിയ ഭേദഗതി അനുവദിക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പ് വീടുകൾ തകർക്കാൻ ബുൾഡോസറുകൾ ഉപയോഗിച്ചതുപോലെ ഇപ്പോൾ ഈ സംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഈ നടപടിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനകം തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫും ഈ ഭേദഗതികളെ ശക്തമായി എതിർക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്ന് നിരപരാധികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെയും അദ്ദേഹം അപലപിച്ചു. ഇത്തരം നടപടികൾ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ad
ad
ad
ad
ad
ad
ad
ad
ad

Advertisement