പാസ്റ്റർ വി.റ്റി ജയിംസിൻ്റെ സൗഖ്യത്തിനായി പ്രാർഥിക്കുക
അഭ്യർത്ഥന
സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സഭാംഗങ്ങൾക്കും കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നേഹ വന്ദനം
ഐപിസി കൊട്ടാരക്കര സെന്ററിലും കൊട്ടാരക്കര മേഖലയിലും ദീർഘകാലം ശുശ്രൂഷ ചെയ്ത് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വി.വൈ തോമസിന്റെ മകൻ കുണ്ടറ സെന്ററിൽ കർത്താവിന്റെ വേലയിലായിരിക്കുന്ന പാസ്റ്റർ വി റ്റി ജയിംസ് ക്യാൻസർ രോഗം പിടിപെട്ട് TVM RCC യിൽ ചികിത്സയിലാണ്.
തുടർ ചികിത്സയും അതിനോടുള്ള ബന്ധത്തിലുള്ള സർജറിയും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. എറണാകുളം അമൃത ഹോസ്പിറ്റലിൽ തുടർ ചികിത്സയ്ക്കുവേണ്ടി അഡ്മിറ്റ് ആയിരിക്കുന്നു. മജ്ജ മാറ്റിവയ്ക്കൽ സർജറിക്കും മറ്റുമായി ഏകദേശം 25 ലക്ഷം രൂപ ചിലവ് വരും. സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന ഒരു കുടുംബമാണ്.
പാസ്റ്ററിൻ്റെ സൗഖ്യത്തിനായി പ്രാർഥനയും കഴിയുന്ന സാമ്പത്തിക സഹായവും അഭ്യർത്ഥിക്കുന്നു.
വിവരങ്ങൾക്ക്: 90482 84094

