അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഫെബ്രു.19 മുതൽ
വാർത്ത: പാസ്റ്റർ ഷിബു ബേബിജോൺ അടൂർ
പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ ദിവസവും രാവിലെ 9 മുതൽ 1 വരെ, വൈകിട്ട് 6 മുതൽ 9 വരെ ക്രൗൺ ആഡിറ്റോറിയം പത്തനാപുരത്ത് വച്ച് നടക്കും.
സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ വി.വൈ ജോസഫ്കുട്ടി ഉൽഘാടനം ചെയ്യും. പാസ്റ്റർ കെ ജെ തോമസ് കുമളി, പാസ്റ്റർ റെജി ശാസ്താംകോട്ട, സുരേഷ് ബാബു , പാസ്റ്റർ റ്റി വി പൗലോസ്, റംല തോമസ് എന്നിവർ പ്രസംഗിക്കും
20 ന് വെള്ളി ഉപവാസ പ്രാർത്ഥനാ, WMC മീറ്റിങ്ങ് ,21 ന് ശനി സി എ & സൺഡേസ്കൂൾ സംയുക്ത വാർഷികം നടക്കും.ഏജി സെഷൻ ക്വയർ ആരാധനാ നയിക്കും
വിവരങ്ങൾക്ക്:- പാസ്റ്റർ ജെയിംസ് തോമസ് :+919447558626


