ജീവിത വിശുദ്ധികൊണ്ട് ലോകത്തിനു നാം സുഗന്ധമായി തീരണം: പാസ്റ്റർ ബെഞ്ചമിൻ വർഗീസ്
കൊട്ടാരക്കര: വർദ്ധിച്ചു വരുന്ന സാമൂഹിക തിന്മകൾ പടർത്തുന്ന ഇരുളിൻ്റെ ഇടങ്ങളിൽ ദൈവജനം അവിടെ നീതിയുടെ മക്കളായി നിലനില്‍ക്കാന്‍ സാധിക്കണമെന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ഐപിസി കൊട്ടാരക്കര മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് പ്രസ്താവിച്ചു. കൊട്ടാരക്കര പുലമൺ ബേർശേബ ഗ്രൗണ്ടിൽ ആരംഭിച്ച ഐപിസി കൊട്ടാരക്കര മേഖലയുടെ 65-മത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധികൊണ്ട് ലോകത്തിന് സുഗന്ധമായി തീരുവാന്‍ വിശ്വാസികൾക്കു സാധിക്കണമെന്നും സുവിശേഷഘോഷണത്തിൽ മുന്നേറാൻ സഭകൾ ഐക്യതയോടെ പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐപിസി കൊട്ടാരക്കര സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എ.ഒ തോമസ് കുട്ടി അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ജോസ് മാതൃൂ സങ്കീർത്തനം വായിക്കുകയും മേഖല ജോ. സെക്രട്ടറി ഫിന്നി പി മാത്യു സ്വാഗതം അറിയിക്കുകയും ചെയ്തു.
മേഖല സംഗീത വിഭാഗം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു.
പാസ്റ്റർ കെ.ജെ തോമസ് കുമളി മുഖ്യ സന്ദേശം അറിയിച്ചു. മേഖല സെക്രട്ടറി ജെയിംസ് ജോർജ്ജ് കൺവൻഷനെ കുറിച്ചുള്ള നിർദ്ദേശങ്ങളും പ്രസ്താവനകളും അറിയിച്ചു. ജനുവരി 7 ന് ആരംഭിച്ച കൺവൻഷൻ 11 നു നടക്കുന്ന സംയുക്ത സഭായോഗത്തോടെ സമാപിക്കും.
പൊതുയോഗങ്ങളിൽ അലക്സ് വെട്ടിക്കൽ, ഫെയ്ത്ത് ബ്ലെസൻ , ജോൺ എസ്.മരത്തിന്നാൽ, ഷബിൻ ജീ ശാമുവേൽ, ജോൺസൺ ഡാനിയേൽ , ഷാജി ഡാനിയേൽ, സാം ജോർജ്ജ്, സാം വർഗീസ്, മോനീസ് ജോർജ്ജ് എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.
ബൈബിൾ ക്ലാസ്, ഉണർവ്വ് യോഗങ്ങൾ, പൊതുയോഗങ്ങൾ, സണ്ടേസ്കൂൾ, പി വൈ പി എ, സോദരീ സമാജം വാർഷികങ്ങൾ, ശുശ്രൂഷക കുടുംബ സംഗമം, സ്നാനം എന്നിവ വിവിധ സെക്ഷനുകളിലായി നടക്കും.
നാളത്തെ പ്രോഗ്രാം(ജനു.8 ന്):
രാവിലെ 8.30 മുതൽ 9.30 വരെ ബൈബിൾ ക്ലാസ് .രാവിലെ 10 മുതൽ 1 വരെ പൊതുയോഗം. ഉച്ചയ്ക്ക് 2 മുതൽ 5 വരെ ശുശ്രൂഷക കുടുംബ സംഗമം.വൈകിട്ട് 5.30 മുതൽ 9 മണി വരെ പൊതുയോഗം പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ്, എബി പീറ്റർ, അലക്സ് വെട്ടിക്കൽ, ഫെയ്ത്ത് ബ്ലെസൻ എന്നിവർ പ്രസംഗിക്കുമെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബോബൻ ക്ലീറ്റസ് അറിയിച്ചു.
പാസ്റ്റർ സാം ജോർജ്ജ് (വർക്കിംഗ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ എ.ഒ.തോമസുകുട്ടി, പാ.കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ സി.എ തോമസ് (വൈസ് പ്രസിഡൻ്റുമാർ), ജെയിംസ് ജോർജ്ജ് (സെക്രട്ടറി). പാസ്റ്റർ ഷിബു ജോർജ്ജ്, ഫിന്നി.പി.മാത്യു (ജോയിൻ്റ് സെക്രട്ടറിമാർ), പി.എം.ഫിലിപ്പ് (ട്രഷറാർ). എന്നിവർ നേതൃത്വം നൽകും.


