അന്ധവിശ്വാസങ്ങൾക്കെതിരായ നിയമം ഉടൻ

അന്ധവിശ്വാസങ്ങൾക്കെതിരായ     നിയമം ഉടൻ

തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാ രങ്ങളും അവസാനിപ്പിക്കാൻ നിയമം ഉടനെന്ന് മ ന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ കെ.ഡി. പ്ര സേനൻ കൊണ്ടുവന്ന സ്വകാര്യ ബില്ലിന് മറുപടി പറയുകയായിരുന്നു മന്ത്രി. അന്ധവിശ്വാസവും അനാചാരങ്ങളും സംബന്ധിച്ച് ജനങ്ങളിൽ ശരി യായ അവബോധം സൃഷ്ടിക്കാനും മനുഷ്യത്വരഹിത ദുരാചാര പ്രവൃത്തികൾ തടയാനും വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണത്തിന് നിയമ കമീഷൻ ശിപാർശ നൽകിയിട്ടുണ്ട്.

ദുരാചാരം വഴിയുള്ള ചൂഷണം അവസാനിപ്പി ക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. ഇതിൽ തുടർ പരിശോധന നടക്കുകയാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന സാംസ്‌കാരികവും സാമൂഹികവു മായ വൈവിധ്യവും ആചാരവും ഉൾക്കൊണ്ടാകും നിയമം. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടായിരിക്കും അന്തിമരൂപമെന്നും മന്ത്രി പറഞ്ഞു.