ഐപിസി പാലക്കാട് സെൻ്ററുകളിൽ മാസയോഗം ഇന്ന് ഏപ്രിൽ 12 ന്; ചിറ്റൂരിൽ ആലയ പ്രതിഷ്ഠയും

ഐപിസി പാലക്കാട് സെൻ്ററുകളിൽ മാസയോഗം ഇന്ന് ഏപ്രിൽ 12 ന്; ചിറ്റൂരിൽ ആലയ പ്രതിഷ്ഠയും

വാർത്ത: പ്രദീപ് പ്രസാദ് മണ്ണാർകാട്

പാലക്കാട് : പാലക്കാട് ജില്ലയിലെ ഐപിസിയുടെ 9 സെൻറ്റുകളിൽ ഏപ്രിൽ 12ന്  മാസയോഗം ചിറ്റുർ സൗത്തിൽ ആലയ പ്രതിഷ്ഠയും നടക്കും.

ചിറ്റൂർ സൗത്ത് സെൻ്ററിൽ ഐപിസി ഹെബ്രോൻ കോട്ടേകുളം സഭയുടെ മാസയോഗവും ചർച്ച് സമർപ്പണ ശുശ്രുഷയും രാവിലെ 10 ന് നടക്കും.

പാലക്കാട് നോർത്ത് സെൻറ്ററിൻ്റെ മാസയോഗം രാവിലെ 10 ന് മണ്ണാർക്കാട് സീയോൻ ചർച്ചിൽ നടക്കും.

പാലക്കാട് സൗത്ത് സെൻറ്റർ മാസയോഗം ഐപിസി ഹെബ്രോൻ വർഷിപ്പ് സെൻറ്റർ മണ്ണാർക്കാട് പെരിമ്പടാരിയിൽ നടക്കും.

ചിറ്റൂർ നോർത്ത് - ഐപിസി മാറാനാഥാ പ്രയർ സെൻറ്റർ വണ്ടിത്താവളം സഭയിൽ നടക്കും.

ഒലവക്കോട് സെൻ്ററിൻ്റെ മാസയോഗം ഐപിസി ബഥേൽ കുനത്തറ സഭയിൽ നടക്കും.

വടക്കുഞ്ചേരി സെൻ്ററിൻ്റെ മാസയോഗം  ഐപിസി പട്ടയംപാടം ചർച്ചിൽ നടക്കും.

ആലത്തൂർ സെൻ്റിൻ്റെ മാസയോഗം ചേലക്കര പുലാക്കോട് ഐപിസി എബനേസർ സഭയിൽ നടക്കും.

നെൻമാറ സെൻ്റിൻ്റെ മാസയോഗം ഐപിസി പല്ലടം ചർച്ച് (TN) നടക്കും.

ഐപിസി അട്ടപാടി സെൻറ്റർ മാസയോഗം ഐപിസി ബെഥേൽ പ്രയർ ഹാളിൽ ഓടപ്പെട്ടി (ഒമ്മല) ഏപ്രിൽ 5 നു നടന്നു.