മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 10 മുതൽ

തിരുവല്ല: മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ മാസം 10 മുതൽ 12 വരെ തിരുവല്ല മുത്തൂരിലുള്ള മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് കൺവെൻഷൻ ഹാളിൽ നടക്കും.
മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് പ്രസിഡന്റ് പാസ്റ്റർ ജെക്സി മാത്യു ഉത്ഘാടനം ചെയ്യും. പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ കെ. ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും.
സ്പിരിച്വൽ വേവ്സ് അടൂർ സംഗീത ശുശ്രുഷക്കു നേതൃത്വം നൽകും. 13 ന് ഞായറാഴ്ച സംയുക്ത ആരാധനയോടും കർതൃമേശയോടും കൂടെ കൺവെൻഷൻ സമാപിക്കും.
Advertisement