വിഴവൂർ രത്തിന്നം(71) നിര്യാതനായി

മലയിൻകീഴ്: വിഴവൂർ ടിപിഎം സഭാംഗവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ ചേരുവിള വീട്ടിൽ വിഴവൂർ രത്തിന്നം (71)ഏപ്രിൽ 7ന് നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
തിരുവനന്തപുരം ഡിസിസി മെമ്പർ, ജനശ്രീ സംസ്ഥാന നിർവഹക സമിതി അംഗം, ജനശ്രീ കാട്ടാകട ബ്ലോക്ക് യൂണിയൻ ചെയർമാൻ, മുൻപ് വിളവൂർക്കൽ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഷീല രത്തിന്നം
മക്കൾ: നാൻസി എസ് രത്തിന്നം, അലീസ് എസ് രത്തിന്നം.
മരുമക്കൾ: സാം റൂഫസ്, ആഷിക് കെ. എസ്.
സംസ്കര ശുശ്രുഷയിൽ വിശ്വാസികളും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ വലിയ ജനക്കൂട്ടം സംബന്ധിച്ചു.
ജയരാജ് ഐസക്