ദി സിനഡ് ഓഫ് പെന്തെക്കോസ്‌തൽ ചർച്ചസ് : പാലക്കാട് ഡയോസിസിന്റെ ഉദ്ഘാടനം നടന്നു
പാലക്കാട്: ദി സിനഡ് ഓഫ് പെന്തെക്കോസ്‌തൽ ചർച്ചസ് കേരളാ സ്റ്റേറ്റിൻ്റെ പാലക്കാട് ഡയോസിസിന്റെ ഉദ്ഘാടനം പാലക്കാട് ഫോർട്ട് പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. 350 ദൈവദാസന്മാർ പങ്കെടുത്തു.
പാസ്റ്റർ ജോൺസൺ സത്യനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. ഡേവിഡ് പ്രകാശം (മോഡറേറ്റർ) ഉദ്ഘാടനവും അനുഗ്രഹപ്രാർത്ഥനയും നടത്തി. ഡോ.കെ.ബി.എഡിസൺ (നാഷണൽ പ്രസിഡന്റ്) സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചു.
പാലക്കാട് ജില്ലാ ഡയോസിസിൻ്റെ രക്ഷാധികാരികളായി പാസ്റ്റർ പി. എക്‌സ്.പോൾ, പാസ്റ്റർ ജോർജ് മാത്യു, പാസ്റ്റർ ജോം ജോസഫ്, സുവി.പി.കെ. ബേബി, പ്രസിഡണ്ടായി പാസ്റ്റർ ജോസഫ് ജോർജ്ജ് വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ ജി.എം.ആനന്ദ്, പാസ്റ്റർ. ബാബു തോമസ്, പാസ്റ്റർ. കെ.കെ.വിൽസൺ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ. എം. പ്രിൻസ്, കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ. സെബാസ്റ്റ്യൻ ആൻ്റണി രാജ്, പാസ്റ്റർ. സന്ദീപ്, പാസ്റ്റർ നാരായണൻ കുട്ടി, പാസ്റ്റർ ബെന്നി ജെ മാധവപ്പള്ളി എന്നിവരെ ഭാരവാഹികളായി ചുമതലപ്പെടുത്തി.
കേരളാ സ്റ്റേറ്റിൻ്റെ ഓവർസിയർ ആയി പാസ്റ്റർ ജോൺസൺ സത്യനാഥനെ തിരഞ്ഞെടുത്തു. ഡോ.ജോയൽ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി) യുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് ജില്ലാ ഡയോസിസ് കമ്മിറ്റി ഭാരവാഹികളെ പരിചയപ്പെടുത്തി. ജില്ലാ ഡയോസിസ് പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് ജോർജ്ജ്, സെക്രട്ടറി പാസ്റ്റർ ബോവാസ് ടി ജെയിംസ്, ട്രഷറർ പാസ്റ്റർ സുബിൻ ഔസേഫ് എന്നിവർ ചുമതല ഏറ്റെടുത്തു.
ദി സിനഡ് ഓഫ് പെന്തെക്കോസ്‌തൽ ചർച്ചസ് കേരളാ സ്റ്റേറ്റ് (പെന്തെക്കോസ്ത് സഭകളുടെ സിനഡ്) ഇന്ത്യയിലെ പെന്തെക്കോസ്‌തൽ സഭകളുടെ മൗലിക അവകാശങ്ങൾക്കായും, ആദ്ധ്യാത്മിക കാര്യങ്ങൾക്കായും സർക്കാർ തലങ്ങളിൽ ആധികാരികമായി പ്രവർത്തിച്ചു വരുന്ന പെന്തെക്കോസ്ത് സഭകളുടെ ഐക്യ സംഘടനയാണ്. ഇന്ത്യയിലുള്ള 23 സംസ്ഥാനങ്ങളിലും പ്രവർത്തനം ഉണ്ട്.
തമിഴ്നാട്, കർണ്ണാടക അന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമാണ്.