റ്റിപിഎം മൂന്നാർ സെന്റർ കൺവൻഷൻ ഏപ്രിൽ 10 മുതൽ

റ്റിപിഎം മൂന്നാർ സെന്റർ കൺവൻഷൻ ഏപ്രിൽ 10 മുതൽ

മൂന്നാർ: ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 10 മുതൽ 13 ഞായർ വരെ മൂന്നാർ നല്ലതണ്ണി റോഡിലുള്ള റ്റിപിഎം ആരാധന ഹാളിൽ നടക്കും. 

ദിവസവും രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് പ്രത്യേക യുവജന മീറ്റിങ്ങ് എന്നിവ നടക്കും. 

സഭയുടെ പ്രധാന ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് മറയൂർ, മാട്ടുപ്പെട്ടി, രാജാക്കാട്, സൈലന്റ് വാലി, വാളറ തമിഴ്നാട്ടിലെ അമരാവതി നഗർ, ബി.എൽ റാം, കല്ലാപുരം തുടങ്ങി മൂന്നാർ സെന്ററിലെ 25 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും. 

സെൻ്റർ പാസ്റ്റർ വൈ.ഇ.ഡേവിഡ് ജയസിങ്, അസിസ്റ്റൻ്റ് സെൻ്റർ പാസ്റ്റർ സി.പി. ദാനിയേൽ എന്നിവരും സഹശുശ്രൂഷകരും നേതൃത്വം നൽകും.