കാട്ടാനയുടെ ആക്രമണം: അലന് നാടിന്ന് വിട ചൊല്ലും

കാട്ടാനയുടെ ആക്രമണം: അലന്  നാടിന്ന് വിട ചൊല്ലും

പാലക്കാട്:  മുണ്ടൂർ കയറംകോടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന്റെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് ഏപ്രിൽ 8 ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കണ്ണാടൻചോലയിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൈലംപുള്ളി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ പള്ളി സെമിത്തേരിയിൽ ഒരു മണിയോടെ സംസ്ക്കരിക്കും.

അലനൊപ്പം കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ അമ്മ വിജി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. വിജിയുടെ ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും മകന്റെ സംസ്ക്‌കാരച്ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിശ്ചയിക്കുക. വിജി പൂർണമായും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്‌ടർമാരുടെ വിലയിരുത്തൽ. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയും അമ്മയ്ക്കു പരുക്കേൽക്കുകയും ചെയ്‌തതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ആക്രമണം നടന്ന ദിവസം ആനയുടെ സാന്നിധ്യം സംബന്ധിച്ച വിവരം വനംവകുപ്പിനു ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

ഞായറാഴ്‌ച രാത്രി എട്ടോടെയാണ് ആനയുടെ ആക്രമണത്തിൽ അലൻ കൊല്ലപ്പെട്ടത്. പുതുപ്പരിയാരത്തുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ വീടിന് 100 മീറ്റർ അകലെയായിരുന്നു ആനയുടെ ആക്രമണം.

അലന്റെ കുടുംബത്തിന് 6 ലക്ഷം രൂപയുടെ സഹായധനം എ. പ്രഭാകരൻ എംഎൽഎ കൈമാറി.

പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.

ദൈവസഭ കേരളാ റീജിയൺ പാലക്കാട് കയറംകോട് സഭാംഗമാണ്. 

അലന്റെ മാതാവ് വിജയ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം 8 മണിയോടുകൂടി സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലനെ രക്ഷിക്കാനായില്ല.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement