ന്യൂകാസ്റ്റിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഇൻ്റർനാഷണൽ: 19മതു വാർഷിക കോൺഫറൻസ് ജൂലൈ 18 മുതൽ

ന്യൂകാസ്റ്റിൽ : ന്യൂകാസ്റ്റിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഇൻ്റർനാഷണൽ സഭയുടെ 19മതു വാർഷിക കോൺഫറൻസ് ജൂലൈ 18 മുതൽ 20 വരെ സെൻ്റ് കൊളമ്പസ് ചർച്ചിൽ നടക്കും.
വെള്ളിയാഴ്ച വൈകിട്ട് 6 നും ശനിയാഴ്ച രാവിലെ 10നും ഉച്ചകഴിഞ്ഞ് 2 നും വൈകിട്ട് 6 നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3നും പൊതുയോഗങ്ങൾ നടക്കും.
പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ജിബിൻ അബ്രഹാം എന്നിവർ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ ജോൺസൻ ഇമ്മാനുവേൽ, സ്റ്റീഫൻ തെക്കോടിയിൽ , റോൻ ജോൺ, ബിനു ഏബ്രഹാം, സിറിയക്ക് ശാമുവേൽ, ജിബിൻ ജോയ്, ബഞ്ചമിൻ റിച്ചാർഡ്, സിസ്റ്റർ ജെസി റോബിൻ, സിസ്റ്റർ ജെന്നി ജോൺസൺ എന്നിവർ നേതൃത്വം നല്കും.
വിവരങ്ങൾക്ക്: 07952 926 603, 07494 101 515

