പാസ്റ്റർ ജേക്കബ് എം. മാത്യു നിര്യാതനായി

പാസ്റ്റർ ജേക്കബ് എം. മാത്യു നിര്യാതനായി

ഡാളസ്: കുമ്പനാട് മേട്ടിൽ കുടുംബാംഗമായ പാസ്റ്റർ ജേക്കബ് എം മാത്യു (81) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9 മുതൽ (Birkshire chapel, 9073 Berkshire Dr, Frisco, TX) ഡാലസിൽ നടക്കും.

ദീർഘകാലം ചിക്കാഗോയിൽ കുടുംബവുമായി താമസിച്ച് സഭാ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

അന്നമ്മ മാത്യുവാണ് ഭാര്യ.

മക്കൾ: സ്റ്റാൻലി മാത്യു, ബർണി മാത്യു, സ്റ്റെഫിനി വർഗീസ്. മരുമക്കൾ: ബിൻസി, ജെയ്‌മി, ഫിലിപ്പ്.

പരേതനായ എം എം തോമസ്, എം എം വർഗീസ്, എം എം ഫിലിപ്പ്, പൊന്നമ്മ മാമൻ, ഏലിയാമ്മ വർഗീസ്, എബ്രഹാം മേട്ടിൽ, ജോൺ മാത്യു മേട്ടിൽ എന്നിവർ സഹോദരങ്ങളാണ്.