ദുബായ് ഇമ്മാനുവേൽ ഐപിസി ശുശ്രൂഷകനായി പാസ്റ്റർ മാത്യു ടി. ഫിലിപ്പ് ചുമതലയേറ്റു
ദുബായ്: ഇമ്മാനുവേൽ ഐ.പി.സിയുടെ ശുശ്രൂഷകനായി പാസ്റ്റർ മാത്യു ടി. ഫിലിപ്പ് ചുമതലയേറ്റു. പാസ്റ്റർ രാജൻ എബ്രഹാം, പാസ്റ്റർ സാബു ജോൺ, സഭാ കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
മാർട്ടിൻ ലൂഥർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് തീയോളജിയിലും, ഏഷ്യ തിയോളജിക്കൽ അസോസിയേഷനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റിയിലും ബിരുദം നേടിയിട്ടുണ്ട്.
ഹെബ്രോൻ അടൂർ, ബെഥേൽ ചന്ദനപ്പള്ളി, എബനേസർ പറന്തൽ എന്നീ ഐപിസി സഭകളിൽ ശുശ്രൂഷിച്ചു. സുവിശേഷ പ്രഭാഷകൻകൂടിയാണ് പാസ്റ്റർ മാത്യു ടി. ഫിലിപ്പ്.


