യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റി (ഇഎംപിസി):  നാഷണൽ കോൺഫറൻസ് മെയ്‌ 29- 30 വരെ

യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റി (ഇഎംപിസി):  നാഷണൽ കോൺഫറൻസ് മെയ്‌ 29- 30 വരെ

മാഞ്ചസ്റ്റർ: യു.കെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ഐക്യ വേദിയായ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റിയുടെ (ഇ.എം.പി.സി) 3 മത് നാഷണൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ യു.കെയിലെ മാഞ്ചസ്റ്ററിൽ നടക്കും. 

പാസ്‌റ്റർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. പാസ്‌റ്റർ ബ്ലെസ്സൻ മേമനയോടൊപ്പം ഇ.എം.പി.സി ക്വയർ ടീം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. 

റവ. ഡോ.ജോ കുര്യൻ, പാസ്‌റ്റർ സി.റ്റി എബ്രഹാം, പാസ്റ്റർ ബിജു ചെറിയാൻ, പാസ്‌റ്റർ ഹൻസ് തോമസ് എന്നിവർ നേതൃത്വം നൽകും.