വത്സമ്മ മത്തായിയുടെ (67) സംസ്കാരം ഒക്ടോ. 24 ന്

വത്സമ്മ മത്തായിയുടെ (67) സംസ്കാരം ഒക്ടോ. 24 ന്

കോന്നി: അതിരുങ്കൽ മണ്ണിൽ സുവിശേഷകൻ ജോൺ മത്തായിയുടെ (ബാബു അതിരുങ്കൽ) ഭാര്യ വത്സമ്മ മത്തായി (67) നിര്യാതയായി. സംസ്കാരം ഒക്ടോബർ 24 ന് (വെള്ളിയാഴ്ച്ച) അതിരുങ്കൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ.

റാന്നി വരവൂർ മാമ്മൂട്ടിൽ പരേതരായ എം.വി.തോമസിൻ്റെയും ഏലിയാമ്മയുടെയും മകളാണ്.

മക്കൾ: ഷിബി (ടൊറൻ്റോ), പരേതയായ ഹെബ്സി.

മരുമക്കൾ: നിഥിൻ ജോർജ് (ടൊറൻ്റോ), എബി ജോയി (ലണ്ടൻ).

കൊച്ചുമക്കൾ: നാഥാൻ , നഹൂം, നെതന്യ, ഹന്ന.