ഐപിസി ഹെബ്രോൺ ബൈബിൾ കോളേജ് പിജി ഗ്രാഡുവേഷൻ ഏപ്രിൽ 29 ന്

ഐപിസി ഹെബ്രോൺ ബൈബിൾ കോളേജ് പിജി ഗ്രാഡുവേഷൻ ഏപ്രിൽ 29 ന്

കുമ്പനാട്: പ്രശസ്തമായ ഐപിസി ഹെബ്രോൺ ബൈബിൾ കോളേജിൻ്റെ 33 മതു ബാച്ചിൻ്റെ പിജി ഗ്രാഡുവേഷൻ ഏപ്രിൽ 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഹെബ്രോൺപുരത്ത് നടക്കും.

സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അധ്യക്ഷനായിരിക്കും. സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജ് വചന ശുശ്രൂഷ നിർവഹിക്കും. ജോ.സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ്, ട്രഷറാർ പി.എം. ഫിലിപ്പ്, പി.ജി ബോർഡ് ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം വർഗീസ്, പീറ്റർ മാത്യു വല്യത്ത്, സാം സി ദാനിയേൽ, പാസ്റ്റർ പി.എ മാത്യു, പാസ്റ്റർ തോമസ് ജോർജ് എന്നിവരും കൗൺസിലംഗങ്ങളും ആശംസകൾ അറിയിക്കും.

100 മണിക്കൂർ ഓൺലൈനിലും 100 മണിക്കൂർ റസിഡൻ്റായും ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ 66 വിദ്യാർത്ഥികളാണ് ഗ്രാഡുവേറ്റ് ചെയ്യുന്നത്. 

1995 ൽ ആരംഭിച്ച പി.ജി. കോഴ്സ് ഐ പി സി നേതൃത്വം നേരിട്ടു നടത്തുന്ന ഏക വേദപഠനകോഴ്സാണ്. കേരളാ സ്റ്റേറ്റിലെ സഭകളിൽ ശുശ്രൂഷിക്കുന്നതിനു പി.ജി കോഴ്സ് പൂർത്തിയാക്കണമെന്ന കേരളാ സ്റ്റേറ്റ് കൗൺസിലിൻ്റെ തീരുമാനമായതിനാൽ പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.

ഇതുവരെ ഏകദേശം 2000-ൽ അധികം പേർക്ക് പരിശീലനം നൽകി ശുശ്രൂഷയിലേക്ക് കൈപിടിച്ച് നടത്തുവാൻ പി. ജി. ബോർഡിന് സാധിച്ചതായി പാസ്റ്റർ സാം പി.ജോസഫ് (ചെയർമാൻ), പീറ്റർ മാത്യു കല്ലൂർ (സെക്രട്ടറി) എന്നിവർ പറഞ്ഞു.

സ്റ്റേറ്റ് കൗൺസിലിന്റെ ചുമതലയിൽ ക്രമീകൃതമായി നടക്കുന്ന കോഴ് സാണിത്. ശുശ്രൂഷയിലേക്കുള്ള പ്രാ യോഗിക പരിശീലനമാണ് നൽകുന്നത്. 

പിജി ബോർഡിൻ്റെ നിലവിലെ ഭാരവാഹികൾ: പാസ്റ്റർ സാം പി.ജോസഫ് (ചെയർമാൻ), പാസ്റ്റർ ഏബ്രഹാം വർഗീസ് (വൈസ് ചെയർമാൻ), പീറ്റർ മാത്യു കല്ലൂർ (സെക്രട്ടറി), പാസ്റ്റർ പി.എ.മാത്യു (ഡീൻ), പീറ്റർ മാത്യു വല്ല്യത്ത് (മാനേ ജർ), പാസ്റ്റർ തോമസ് ജോർജ് (ജോ. സെക്രട്ടറി), സാം.സി.ദാനിയേൽ (ട്രഷ റർ).