ഐപിസി വർഷിപ്പ് സെന്റർ ഷാർജയുടെ സിൽവർ ജൂബിലി സമ്മേളനം ഫെബ്രു.7 ന് വൈകിട്ട്
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്
ഷാർജ:ഐപിസി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനം ഫെബ്രു.7 ന് ഇന്ന് വൈകിട്ട് 6.30 ന് ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും.
ഐപിസി യുഎഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ . ഡോ.വിൽസൺ ജോസഫ് അധ്യക്ഷത വഹിക്കും. ബഹു.ഷെയ്ഖ് അഹ്‌മദ് ബിൻ സഖർ ബിൻ റാഷിദ് അൽ ഖാസിമി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രെവെൻറ്റീവ് ഡിപ്പാർട്മെന്റനു വേണ്ടി മൊഹമ്മദ് അലി, സുനിൽ കുമാർ കോൺസൽ (പാസ്പോർട്ട്), കോൺസുലേറ്റ് ഓഫ് ഇന്ത്യ, ദുബായ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, സഭ മേലധ്യക്ഷന്മാർ, വിവിധ സഭാ നേതാക്കന്മാർ, ഗവർമെന്റ് ഒഫീഷ്യൽസ്, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കും.
സിൽവർ ജൂബിലി സുവനീർ പ്രകാശനവും, ചാരിറ്റിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും നടക്കും. ജേർണി ഓഫ് ഫെയ്ത് (വിശ്വാസയാത്ര) എന്നതാണ് സിൽവർ ജൂബിലി തീം.
സ്റ്റീഫൻ ദേവസ്യയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും നടക്കും. യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അനേകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
സിൽവർ ജൂബിലി സമ്മേളനത്തിന് സഭയുടെ സീനിയർ പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ.റോയി ജോർജ്, സെക്രട്ടറി പി.വി.രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

