തലമുറകൾക്ക് ആവശ്യം അച്ചടക്കത്തോടെയുള്ള ആത്മീയ പരിശീലനം: പാസ്റ്റർ ജോർജ് പി. ചാക്കോ

തലമുറകൾക്ക് ആവശ്യം അച്ചടക്കത്തോടെയുള്ള ആത്മീയ പരിശീലനം: പാസ്റ്റർ ജോർജ് പി. ചാക്കോ

ചിക്കാഗോ: അച്ചടക്കത്തോടെയുള്ള ആത്മീയ പരിശീലനം നമ്മുടെ തലമുറകൾക്ക് ആവശ്യമാണ്. ആത്മീകരായി ജീവിക്കേണ്ടതിന്റെ പ്രാധാന്യത നാം മനസിലാക്കണം. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്യാൻ നാം തയ്യറാകണമെന്നും പാസ്റ്റർ ജോർജ് പി. ചാക്കോ പറഞ്ഞു. പ്രവാസി മലയാളി പെന്തെക്കോസ്തൽ സഭകളുടെ കൂട്ടായ്മയായ പിസിനാക്കിൽ ജൂൺ 4ന്  നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

പ്രതിയോഗി പലവിധത്തിൽ സഭയെ തകർക്കുവാൻ ശ്രമിക്കുന്നു. ചെറിയ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുതിയ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്നം നാം മനസിലിക്കുന്നില്ല. സ്വന്തം വിലയിരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വചനത്തിലെ പാണ്ഡിത്യം, ആത്മീയമായ ആരാധനാ, നിലനിൽക്കുന്ന രൂപാന്തരത്തിന്റെ ശക്തി മുതലായവ പഴയ തലമുറ നമുക്ക് കൈമാറിയ ദൈവീക സത്യങ്ങളാണ്. എന്നാൽ എന്ന് അവ എത്രത്തോളം ഉണ്ടെന്നു നാം വിചിന്തനം ചെയ്യണം. ദൈവീക ന്യായവിധിയെക്കുറിച്ച് ബോധവാന്മാരാകണം.  നമ്മുക്ക് കാൽവറിയിൽ നിത്യജീവൻ തന്ന പിതാവിനെ നാം തിരിച്ചറിയുകയും ദൈവത്തിലേക്ക് നമ്മൾ അടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറക്ക് ശരിതെറ്റുകൾ മനസിലാക്കേണ്ട അഭ്യാസനം കൊടുക്കേണ്ടത് സഭയും മാതാപിതാക്കളുമാണ്. മക്കളെയും കൊച്ചുമക്കളെയും വചനത്തിൽ ഉറപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഭവനത്തിൽ കുടുംബ പ്രാർത്ഥനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ രക്ഷിതാവും വീണ്ടെടുപ്പുകാരനുമായ യേശുക്രിസ്തുവിന്റെ സന്ദർശനത്തിനായി നമുക്ക് കാത്തിരിക്കാം എന്ന ശ്കതമായ സന്ദേശമാണ് അദ്ദേഹം നൽകിയത്.

​ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ആഗോളതലത്തിൽ ശ്രദ്ധേയനായ കൺവൻഷൻ പ്രസംഗകനാണ്. എ.ജി സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് പുറമേ, മറ്റു പ്രമുഖ സഭകളുടെയും ജനറൽ കൺവൻഷനുകളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. പ്രഭാഷകൻ എന്നതിലുപരി, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചിതമായ നിരവധി ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

​ആത്മീയ ശുശ്രൂഷകൾക്കൊപ്പം തന്നെ സാമൂഹിക പ്രവർത്തന രംഗത്തും അദ്ദേഹം സജീവമാണ്. ഭാരതത്തിൽ വടക്കേയിന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സുവിശേഷ പ്രവർത്തനങ്ങൾക്കും, 'റേ ഓഫ് ലൗ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ' എന്ന സാമൂഹിക സന്നദ്ധ സംഘടന വഴി വിപുലമായ ചാരിറ്റി പ്രവർത്തനങ്ങൾക്കും ക്രൈസ്റ്റ് ഏജി സഭയിലുടെ അദ്ദേഹം നേതൃത്വം നൽകി വരുന്നു. 

Advertisement