മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് പുതിയ നേതൃത്വം

മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് പുതിയ നേതൃത്വം
സൂസൻ ജോൺസൻ (പ്രസിഡന്റ്‌), എൽസി ജോർജ് (സെക്രട്ടറി), മിനി തോമസ് (ട്രെഷറാർ)

മുംബൈ: മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 

സഹോദരിമാരായ സൂസൻ ജോൺസൻ (ദാദർ ) പ്രസിഡന്റ്‌, മേരിക്കുട്ടി വർഗീസ് (മാലാഡ് ) വൈസ് പ്രസിഡന്റ്‌, എൽസി ജോർജ് (താനെ ) സെക്രട്ടറി, ലാലി വില്ല്യംസ് (വസായ് ) ജോയിന്റ് സെക്രട്ടറി, മിനി തോമസ് (കല്യാൺ ) ട്രെഷറാർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി റേച്ചൽ എബ്രഹാം, ബിന്നി തോമസ്, മേരി ഫിലിപ്പ്, ഷേർലി എബി, ഓമന രാജൻ, ഹെപ്‌സി മോൻസി, ജോളി റോണി, ഷിബി സാംസൺ, ബിനി ഷിഞ്ചു, വിജി മോൾ രാജൻ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. 

ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ ദാദർ ഐപിസി സഭാഹാളിൽ പ്രസിഡന്റ്‌  സൂസൻ ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റീജിനൽ പ്രസിഡന്റ്‌ പാസ്റ്റർ വർഗീസ് കോശി ധ്യാന പ്രസംഗം നടത്തി. സിസ്റ്റർ പെർസിസ് ആൻ സെഫിൻറ് ആൻഡ് ടീം ഗാനങ്ങൾ ആലപിച്ചു. മേരിക്കുട്ടി സൈമൺ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺസൻ ചാക്കോ (ദാദർ ) തെരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. പാസ്റ്റർ ടി ടി എബ്രഹാം (NICOG റീജിയണൽ പ്രസിഡന്റ്‌ ) ആശംസ അറിയിച്ചു. 

മുംബൈയിലും അടുത്ത പ്രദേശങ്ങളിലുമുള്ള വിവിധ പെന്തെകോസ്ത് സഭകളിലെ സഹോദരിമാരുടെ ഈ ഐക്യ കൂട്ടായ്മ ദൈവ രാജ്യ വിസ്തൃതിയ്ക്ക് മുതൽക്കൂട്ടാകുവാൻ ദൈവജനത്തിന്റെ പ്രാർത്ഥന അനിവാര്യമാണെന്ന്  ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വാർത്ത: സജി പീച്ചി

Advertisement