ഷാർജയിൽ ‘സ്പാർക്ക് കണക്റ്റ് 2026’: ജൂൺ 13ന്

ഷാർജയിൽ ‘സ്പാർക്ക് കണക്റ്റ് 2026’: ജൂൺ 13ന്

ഷാർജ: ഗ്ലോബൽ സ്പാർക്ക് അലയൻസിന്റെ നേതൃത്വത്തിൽ ‘സ്പാർക്ക് കണക്റ്റ് 2026’ യുവകുടുംബങ്ങൾക്കും വർക്കിംഗ് പ്രൊഫഷനുകൾക്കും ബിസിനസ് മേഖലയിലുള്ളവർക്കുമായി പ്രതിമാസ സംഗമം ജൂൺ 13 ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 2-ൽ  നടക്കും.

ആഗോള കോർപ്പറേറ്റ് നേതൃത്വ പരിശീലകനും പ്രഭാഷകനുമായ ജോ മോൻ ജോസ് മുഖ്യാതിഥിയായി പങ്കെടുക്കും.

Dell⁠, IBM⁠, Microsoft⁠, HP⁠ തുടങ്ങിയ മുൻനിര ആഗോള കമ്പനികളിലും, ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ Indian Institutes of Technology (IIT), Indian Institutes of Management (IIM) വിവിധ സർവകലാശാലകൾ എന്നിവിടങ്ങളിലും നേതൃത്വ പരിശീലന ക്ലാസുകൾ നയിച്ച് പരിചയസമ്പന്നനാണ് അദ്ദേഹം.

നേതൃപാടവം, വ്യക്തിത്വ വികസനം എന്നിവയെ ആസ്പദമാക്കിയുള്ള പ്രചോദനാത്മക ചർച്ചകളും പ്രായോഗിക അറിവുകളും ക്ലാസിലൂടെ ലഭിക്കും. 25 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം

പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു: 050 845 9417, റിനു: 052 161 6675