ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ

പാസ്റ്റർ ജോസഫ് ജോൺ സെക്രട്ടറി,
പാസ്റ്റർ ബിനു ചെറിയാൻ ട്രഷറാർ 

ബാഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ജോസഫ് ജോൺ, ട്രഷറായി പാസ്റ്റർ ബിനു ചെറിയാൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.  അംഗങ്ങളായി പാസ്റ്റർമാരായ റോജി ഇ. സാമൂവൽ, ജോസഫ് ജോൺ, ജയ്മോൻ കെ. ബാബു, പി.വി. കുര്യാക്കോസ്, ബ്ലെസ്സൺ ജോൺ, ബിനു ചെറിയാൻ, ബെന്നി ടി പി.എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ. ജോൺസന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് ആസ്ഥാനത്ത് നടന്ന പാസ്റ്റേഴ്സ് കോൺഫറൻസിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പാസ്റ്റർ ബ്ലെസ്സൺ ജോൺ (വൈ.പി ഇ, പ്രസിഡന്റ്‌), പാസ്റ്റർ ഷിജു കെ. എബ്രഹാം (ഇവാഞ്ചലിസം ഡയറക്ടർ ), സൺ‌ഡേ സ്കൂൾ പ്രസിഡൻറായി പാസ്റ്റർ അനീഷ് പി. വർഗീസ് എന്നിവരെ കൗൺസിൽ നിയമിച്ചു.

വാർത്ത: ബെൻസൺ ചാക്കോ, തടിയൂർ

Advertisement