ഹെബ്രോൻ ബൈബിൾ കോളേജ് (പി.ജി.) പരിശീലന ക്യാമ്പ് മാർച്ച് 24 മുതൽ

കുമ്പനാട്: ഹെബ്രോൻ ബൈബിൾ കോളേജ് (പി.ജി.) 33-ാം ബാച്ചിന്റെ 5 ദിവസത്തെ സമാപന പരിശീലന ക്യാമ്പ് മാർച്ച് 24 തിങ്കളാഴ്‌ച രാവിലെ 10:30ന് കുമ്പനാട്-മുട്ടുമൺ ഐ. സി. പി.എഫ് ക്യാമ്പ് സെൻ്ററിൽ ആരംഭിക്കും.
പി. ജി. ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐ. പി. സി. സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ. സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഏബ്രഹാം ജോർജ്ജ് (സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്) അനു ഗ്രഹ പ്രഭാഷണം നടത്തും. പാസ്റ്റേഴ്‌സ് രാജു ആനിക്കാട് (സ്‌റ്റേറ്റ് ജോ. സെക്രട്ടറി), പി. എ. മാത്യു (ഡീൻ പി. ജി. ബോർഡ്), ഏബ്രഹാം വറുഗീസ് (വൈസ് ചെയർമാൻ പി. ജി. ), തോമസ് ജോർജ് കട്ടപ്പന (ജോ, സെക്രട്ടറി പി. ജി.), ജയിംസ് ജോർജ് വേങ്ങൂർ (സ്റ്റേറ്റ് ജോ. സെക്ര ട്ടറി), സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് തുടങ്ങിയവർ ആശംസ സന്ദേശങ്ങൾ അറിയിക്കും. പി. ജി. ബോർഡ് സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ, മാനേജർ പീറ്റർ മാത്യു വല്യത്ത്, സാം സി. ഡാനിയേൽ (ട്രഷറാർ പി. ജി.) എന്നിവർ നേതൃത്വം വഹിക്കും.
1995-ൽ ആരംഭിച്ച പി. ജി. കോഴ്‌സിന്റെ പഠനം ഈ വർഷവും ഓൺലൈനിൽ ഭംഗിയായി നടന്നു. 100 മണിക്കൂർ ക്ലാസുകൾ പൂർത്തീകരിച്ച 66 ശുശ്രൂഷകന്മാരാണ് 100 മണിക്കൂർ പരിശീലന പഠന ക്യാമ്പിനായി എത്തിച്ചേരുന്നത്.
ഇതുവരെ ഏകദേശം 1500-ൽ അധികം പേർക്ക് പരിശീലനം നൽകി ശുശ്രൂഷയിലേക്ക് കൈപിടിച്ച് നടത്തുവാൻ പി. ജി. ബോർഡിന് സാധിച്ചു. മാർച്ച് 28 വെള്ളിയാഴ്‌ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഐ. പി. സി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യാതിഥിയായിരിക്കും.
Advertisement