ഐപിസി അയർലൻഡ് & ഇയു റീജിയൻ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 12 ന്

ഐപിസി അയർലൻഡ് & ഇയു റീജിയൻ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 12 ന്

ഡബ്ലിൻ: ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 12 ന് ഡബ്ലിനിലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ  നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.

പിവൈപിഎ പ്രസിഡണ്ട് പാസ്റ്റർ അനീഷ് ജോർജ്, വൈസ് പ്രസിഡന്റ്  ജിബി കെ ജോൺ, സെക്രട്ടറി സബിൻ കെ ബാബു, ജോയിന്റ് സെക്രട്ടറി  ബിജി മാത്യു, ട്രഷറർ ജിബി തോമസ്,  ലിജിൻ രാജ്, അജോ ജോയ് എന്നിവർ നേതൃത്വം നൽകും.