ലാജി ചാക്കോയ്ക്ക് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്

ലാജി ചാക്കോയ്ക്ക് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്

തിരുവല്ല:  അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് വാൽപ്പാറയിലെ ശുശ്രൂഷകൻ പാസ്റ്റർ ലാജി ചാക്കോയ്ക്ക് ദൈവശാസ്ത്രത്തിൽ  സെനറ്റ്   ഓഫ് സെറാം പൂരിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. "മനുഷ്യാവകാശങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സാന്ദർഭിക ദൈവശാസ്ത്രങ്ങളിലെ പൊതു താൽപ്പര്യത്തിന്റെ വ്യാഖ്യാനം" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹം ഗവേഷണപ്രബന്ധം തയ്യാറാക്കിയത്. 

തമിഴ്നാട് തിയോളജിക്കൽ സെമിനാരിയിലെ  അധ്യാപികയായ ഡോ. ഇവാഞ്ചലിൽ ലാജി ആണ് ഭാര്യ. ഇരുവർക്കും തേജസ് എന്ന മകനുണ്ട്. ലാജി ചാക്കോ വിയപുരം, പായിപ്പാട്, കന്യാകോണിൽ കുടുംബാംഗമാണ്. ചാക്കോ ഗീവർഗീസിൻ്റെയും ഏലിയാമ്മ ചാക്കോയുടെയും മകനാണ്.

Advertisement