ഗുഡ്‌ന്യൂസ് പ്രൊഫഷണൽ കോഴ്‌സ് സ്കോളർഷിപ്പിനു അപേക്ഷ ക്ഷണിക്കുന്നു
കോട്ടയം: ഇക്കഴിഞ്ഞ പ്ലസ്റ്റു പരീക്ഷയിൽ ഉന്നതവിജയം നേടി പ്രൊഫഷണൽ കോഴ്‌സ് പഠനത്തിനു സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ചില കുട്ടികൾക്കു ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയിലൂടെയുള്ള സ്കോളർഷിപ്പ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രതിവർഷം ഇരുപത്തയ്യായിരം രൂപവീതം നാലു വർഷത്തേക്കാണു സ്കോളർഷിപ്പ്.
ന്യൂയോർക്കിലുള്ള ഒരു സഹോദരനാണു സ്കോളർഷിപ്പു സ്പോൺസർ ചെയ്യുന്നത്. 90 ശതമാനത്തിലധികം മാർക്കോടെ ജയിച്ച്, പ്രൊഫഷണൽ കോഴ്സിനു അഡ്‌മിഷൻ ലഭിച്ചവരാണ് അപേക്ഷിക്കേണ്ടത്. മറ്റു സ്കോളർഷിപ്പുകളോ പഠന സഹായങ്ങളോ ലഭിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
വിശദവിവരങ്ങളും സഭാശുശ്രൂഷകൻ്റെ ശുപാർശയും സഹിതം ഓഗസ്റ്റ് 10നകം അപേക്ഷകൾ ലഭിക്കേണ്ടതാണ്. മാർക്കു ലിസ്റ്റിന്റെ കോപ്പി, ഫോൺ നമ്പർ, അഡ്മിഷൻ ലഭിച്ച കോഴ്‌സിൻ്റെ വിശദാംശങ്ങൾ എന്നിവ ഉണ്ടായിരിക്കണം. സ്കോളർഷിപ്പിനു യോഗ്യത നേടുന്നവരെ ഫോണിൽ വിവരം അറിയിക്കുന്നതാണ്.
അപേക്ഷകൾ സ്കാൻ ചെയ്ത് goodnewscharity@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിൽ അയയ്ക്കുക. വിവരങ്ങൾക്ക്: 9961940485, 7907923167
Advertisement
































































