ലഹരി വിരുദ്ധ സന്ദേശ യാത്രയുമായ് ഐ സി പി എഫ്
കുമ്പനാട് :ഐ സി പി എഫ് ന്റെ സോഷ്യൽ അവയറൻസ് ടീം ആയ ഏഞ്ചലോസ് "മാറ്റം " എന്ന പേരിൽ സംസ്ഥാനം ആകെ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിച്ചു.
മുട്ടമൺ മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ് അധ്യക്ഷത വഹിച്ചു. പ്രൊഫ. മാത്യു പി. തോമസ്, പ്രൊഫ. എം. കെ ശാമുവൽ, ബ്രദർ കെ. എം മാത്യു എന്നിവർ പ്രസംഗിച്ചു.
കുഞ്ഞുമോൻ മാത്യൂസ് ന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ടീമാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ദിശാബോധ നാടകം, ബോധവൽക്കരണ ഫിലിം, ഗാനങ്ങൾ, ലഘുലേഖ, പ്രഭാഷണം എന്നിവയാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Advertisement


























