വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടി പാസ്റ്റർ സജി വർഗീസും കുടുംബവും
അടൂർ: വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ചർച്ച് ഓഫ് ഗോഡ് സഭയിലെ ദൈവദാസനും മങ്ങാട് സ്വദേശിയുമായ പാസ്റ്റർ സജി വർഗീസിന് അടിയന്തിരമായി കിഡ്‌നിയും ചികിത്സാ സഹായവും ആവശ്യമുണ്ട്. കഴിഞ്ഞ 26 വർഷമായി സുവിശേഷ വേലയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം, കഴിഞ്ഞ 12 വർഷമായി വൃക്കരോഗത്തിന് ചികിത്സയിലാണ്.
നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസുകൾ വീതമാണ് ചെയ്തുവരുന്നത്. രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് എത്രയും വേഗം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കായി ഭാര്യ സ്വന്തം വൃക്ക നൽകാൻ തയ്യാറാണെങ്കിലും അനുയോജ്യമായ ദാതാക്കളെയും കണ്ടെത്തേണ്ടതുണ്ട്. B +ve, B -ve, O +ve, O -ve എന്നീ ബ്ലഡ് ഗ്രൂപ്പുകളിൽപ്പെട്ട കിഡ്‌നി ദാതാക്കളെയാണ് നിലവിൽ അടിയന്തിരമായി ആവശ്യപ്പെടുന്നത്.
എന്നാൽ, ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കുമായി ഭാരിച്ച തുക ചെലവ് വരുന്നതിനാൽ ഈ തുക കണ്ടെത്താൻ കഴിയാതെ വലിയ പ്രതിസന്ധിയിലാണ് ഈ കുടുംബം. ഈ ദൈവദാസന്റെ ജീവൻ രക്ഷിക്കാനും സാമ്പത്തികമായി സഹായിക്കാനും താല്പര്യമുള്ള സഹൃദയർ താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലോ ഗൂഗിൾ പേ വഴിയോ തുക അയച്ച് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു: വിവരങ്ങൾക്ക്: 8921756491, 9847891617
Pr. Saji Varghese, അക്കൗണ്ട് നമ്പർ: 20050457162, IFSC കോഡ്: SBIN0007251 (SBI, Elamannoor Branch), Google Pay / Contact: 9847891617




