ഗ്രാമങ്ങളിൽ സമാധാനവും സന്തോഷവും പകരാൻ ആഹ്വാനം: ഐപിസി പാമ്പാടി സെൻ്റർ കൺവെൻഷന് സമാപനം

ഗ്രാമങ്ങളിൽ സമാധാനവും സന്തോഷവും പകരാൻ ആഹ്വാനം: ഐപിസി പാമ്പാടി സെൻ്റർ കൺവെൻഷന് സമാപനം

വാർത്ത: അനീഷ് പാമ്പാടി

പാമ്പാടി: ഐപിസി പാമ്പാടി സെൻ്റർ 57-ാമത് വാർഷിക കൺവെൻഷനും മിഷനറി സമ്മേളനവും അനുഗ്രഹീതമായി സമാപിച്ചു. സമാപന ദിവസമായ ഏപ്രിൽ 12 ന് ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

എല്ലാദിവസവും രാത്രിയിലെ പൊതുയോഗങ്ങളിൽ പാസ്റ്റർ എബി ശമുവേൽ (പഞ്ചാബ്), പാസ്റ്റർ അജി ആൻ്റണി, ഡോ. എബി പീറ്റർ, ഡോ. സജികുമാർ കെ.പി, സിസ്റ്റർ ബെറ്റ്സി എബി (പഞ്ചാബ്) എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മിഷനറിമാർ പങ്കെടുത്ത മിഷനറി സമ്മേളനം വേറിട്ടൊരു അനുഭവമായി.

ഞായറാഴ്ച ആരാധനയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ശ്രദ്ധേയമായി. ശുശ്രൂഷാ രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിനെ ആദരിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ,  ജോയ് താനുവേലിൽ എന്നിവർ ചേർന്ന് മെമെൻ്റോ നൽകി ആദരിച്ചു.

സെൻ്ററിൻ്റെ പുത്രികാ സംഘടനകളായ പിവൈപിഎ, സണ്ടേസ്‌കൂൾ, സോദരി സമാജം, ബ്രദേഴ്‌സ് ഫെലോഷിപ്പ്, ചാരിറ്റി ബോർഡ്, ഇവാഞ്ചലിസം ബോർഡ് എന്നിവരും കോട്ടയം പെന്തെക്കോസ്ത് സെമിനാരിയും മെമെൻ്റോ നൽകി അഭിനന്ദിച്ചു.

പാമ്പാടി ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് അഡ്വ.സിജു കെ ഐസക്ക്, വാഴൂർ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് ചാക്കോ, ഷെർലി തര്യൻ (പാമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), ഗുഡ്‌ന്യൂസ് വാരിക എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.

ഹോളി ട്രിയൂൺ മജിസ്റ്റിക് വോയിസിനൊപ്പം (സെൻ്റർ PYPA ക്വയർ) ഡോറ എബി, റ്റിബിൻ തങ്കച്ചൻ, ലാലു പാമ്പാടി, ജിസൺ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 

കൺവെൻഷൻ്റെ വിജയത്തിനായി പാസ്റ്റർമാരായ ഷാജി മർക്കോസ്, കെ.എ. വർഗീസ്, ചാക്കോ മാത്യു, ബാബു മാത്യു, കെ.എം. മാത്യു, അനീഷ് പാമ്പാടി, കൊച്ചുമോൻ തോപ്പിൽ, ഷിജു തോമസ് എന്നിവർ നേതൃത്വം നൽകി.

Advt