കാനഡ റീജിയൻ പി.വൈ.പി.എയ്ക്ക് നവനേതൃത്വം
പാസ്റ്റർ ഗ്രേയ്സൺ സണ്ണി പ്രസിഡന്റ്, പാസ്റ്റർ ടോംസൻ ബേബി സെക്രട്ടറി
ടൊറന്റോ: ഐ.പി.സി കാനഡ റീജിയൻ പി.വൈ.പി.എയ്ക്ക് 2026–2029 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പാസ്റ്റർ ഗ്രേയ്സൺ സണ്ണി (പ്രസിഡന്റ്), അഖിൽ മാത്യൂസ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ടോംസൻ ബേബി (സെക്രട്ടറി), ആശിഷ് ബെന്നി (ജോയിന്റ് സെക്രട്ടറി), ലെവി ചെറിയാൻ മാത്യൂസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ ഗ്രേയ്സൺ സണ്ണി കേംബ്രിഡ്ജ് കേരള പെന്തെക്കോസ്തൽ ചർച്ച് ശുശ്രൂഷകനാണ്. സെക്രട്ടറി പാസ്റ്റർ ടോംസൻ ബേബി ഹോളി സ്പിരിറ്റ് ദി മിനിസ്റ്റർ ചർച്ച് ശുശ്രൂഷകനാണ്. ഭരണസമിതിക്കായി ഐ.പി.സി കാനഡ റീജിയൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പെനിയേൽ ചെറിയാൻ അനുഗ്രഹപ്രാർത്ഥന നടത്തി.
ഐ.പി.സി കാനഡ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ. ബെൻ, റീജിയൻ സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Advertisement













































































