ഐപിസി കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡിന്റെ സംസ്ഥാനതല  ഉദ്ഘാടനവും സെമിനാറും സെപ്റ്റംബർ 21ന് പാലക്കാട്ട്

ഐപിസി കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡിന്റെ സംസ്ഥാനതല  ഉദ്ഘാടനവും സെമിനാറും സെപ്റ്റംബർ 21ന് പാലക്കാട്ട്
ad
ad
ad

പാലക്കാട്: ഐപിസി കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡിന്റെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനവും ‘തിരിച്ചറിവ് 2026’ എന്ന പേരിൽ ഏകദിന സെമിനാറും സെപ്. 21 തിങ്കളാഴ്ച പാലക്കാട് ധോണി ഉമ്മിനി സ്കൂളിന് സമീപമുള്ള ഐപിസി കർമ്മേൽ പ്രയർ സെന്ററിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കുന്ന സമ്മേളത്തിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ബാബു എബ്രഹാം അധ്യക്ഷത വഹിക്കും.

​പാലക്കാട് ജില്ലയിലെ പുതിയ പ്രവർത്തന മേഖലകളിൽ സഭാ സ്ഥാപനം നടത്തുന്ന ദൈവദാസന്മാർക്കും അവരുടെ കുടുംബങ്ങൾക്കുമായാണ് ഈ പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നത്. “Know Your Mission • Know Your People • Be Known by God” എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന സെമിനാറിൽ  ചെയർമാൻ പാസ്റ്റർ റോയ് ജോസഫ് വിഷയാവതരണം നടത്തും. ഡോ. എബി പീറ്റർ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ. സി. ഉമ്മൻ സന്ദേശം നൽകും.

​വിവിധ സെഷനുകളിൽ പാലക്കാട് മേഖലയിലെ സെന്റർ പാസ്റ്റർമാർ അധ്യക്ഷത വഹിക്കും. ഐപിസി മലബാർ മേഖലാ കമ്മിറ്റിയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിക്ക് വൈസ് ചെയർമാൻമാരായ പാസ്റ്റർ ജോർജ്ജ് തോമസ്, പാസ്റ്റർ വിനോദ് ബി, സെക്രട്ടറി പാസ്റ്റർ ഷിബു വർഗീസ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ മാത്യു ജോർജ്ജ്, ട്രഷറർ പാസ്റ്റർ ഐസക് പി. ജോസഫ് എന്നിവർ നേതൃത്വം നൽകും.  വിവരങ്ങൾക്ക് : +91 94475 23753, +91 97475 14364, +91 97461 62352