പത്രക്കാരെ ചേർത്തണച്ച് പാസ്റ്റർ വൈ. റെജി
കോട്ടയം: പെന്തെക്കോസ്ത് മാധ്യങ്ങളെ ചില സഭാ നേതൃത്വങ്ങൾ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ പാസ്റ്റർ വൈ. റെജി പത്രക്കാരെ ചേർത്ത് നിർത്തി ശ്രദ്ധേയനാകുകയാണ്. കേരളത്തിലെ എല്ലാ പെന്തെക്കോസ്ത് മാധ്യങ്ങളുടെയും ആജീവനാന്ത വരിക്കാരനായികൊണ്ടാണ് പാസ്റ്റർ വൈ.റെജി പത്രക്കാർക്ക് എല്ലാവിധ പിന്തുണയും നൽകിയത്. ആജീവനാന്ത സബ്ക്രിപ്ഷന് ആവശ്യമായ തുക എല്ലാ പത്ര ഓഫീസിലേക്കും നൽകിയാണ് അദ്ദേഹം ക്രൈസ്തവ അച്ചടി മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
കേരള സ്റ്റേറ്റിലെ ദൈവസഭകളുടെ തലപ്പത്തിരിക്കുന്ന പാസ്റ്റർ വൈ. റെജിയുടെ, നേതൃത്വ നിരയിലേക്കുള്ള ഓരോ പടവുകളിലും മാധ്യമ പ്രവർത്തകർ നൽകിയ പിന്തുണയും പ്രോത്സാഹനവും നന്ദിയോടെ ഓർക്കുന്നതായും അദ്ദേഹം പറഞ്ഞു.
സഭകളുടെ വളർച്ചയ്ക്കും, പെന്തെക്കോസ്ത് വിശ്വാസ സമൂഹത്തിനു ആത്മീയ വർദ്ധനവ് നൽകാനും ഉതകുന്ന ഒട്ടനവധി രചനകൾ ഓരോ ഭവനത്തിലെയും മേശപ്പുറത്തു എത്തിച്ചതിലൂടെ വലിയ ശുശ്രൂഷയാണ് അര നൂറ്റാണ്ടിലധികമായി മലയാളികക്കിടയിൽ വിവിധ ക്രൈസ്തവ പത്രങ്ങൾ ചെയ്തുവരുന്നത്. പെന്തെക്കോസ്ത് സമൂഹത്തിനിടയിലെ പല ദുഷ്പ്രവണതകൾക്കും തടസ്സം സൃഷ്ട്ടിച്ച എഴുത്തുകളും സഭയുടെ നേരെ പോക്കിന് സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. അതിവേഗത്തിൽ വിവരങ്ങൾ കൈമാറാൻ ഇന്നത്തെ പോലെ സാമൂഹിക മാധ്യമങ്ങളോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്ന സമയത്തും, ദൃശ്യ മാധ്യമങ്ങൾ സുലഭമല്ലാതിരുന്ന കാലത്തും വാർത്തകളും, സഭാ വിശേഷങ്ങളും അറിയിച്ചിരുന്നത് അച്ചടി മാധ്യമങ്ങളാണ് എന്ന സത്യം ആർക്കും മറക്കാൻ കഴിയില്ല.
ചില കൺവെൻഷൻ ഗ്രൗണ്ടുകളിൽ നിന്നും 'മാധ്യമങ്ങൾ കടക്ക് പുറത്ത്' എന്ന് ശബ്ദങ്ങൾ സമീപകാലത്തായി മുഴങ്ങിയപ്പോൾ, ബാനർ ഉൾപ്പെടെ അഴിച്ചുമാറ്റുന്ന സാഹചര്യം വരെ ഉണ്ടായപ്പോൾ പെന്തെക്കോസ്ത് നേതാക്കളിൽ ഒരാളായ പാസ്റ്റർ വൈ. റെജിയുടെ പിന്തുണ ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്. സഭകളുടെ വളർച്ചയ്ക്കും, വ്യക്തികളുടെ ഉയർച്ചയ്ക്കും നിർണായകമായ പങ്കുവഹിച്ച മാധ്യങ്ങളുടെ നേരെ ചില പ്രസ്ഥാനങ്ങൾ മുഖം തിരിക്കുമ്പോൾ ഒരു മുഖ്യധാരാ പ്രസ്ഥാനത്തിന്റെ നേതാവ് നൽകിയ പിന്തുണ പത്രപ്രവർത്തകർ ഏറെ വിലമതിക്കുന്നു.
അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുകാണെന്നു പലരും പറയുമ്പോഴും, അച്ചടി മാധ്യമങ്ങൾ രേഖാമൂലമുള്ള തെളിവുകളാണ്. അനേക അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം മാത്രമേ ലഭിക്കുന്ന വിവരങ്ങൾ അച്ചടി മാധ്യമങ്ങൾ പൊതുവെ പ്രസിദ്ധീകരിക്കുകയുള്ളു. ആയതിനാൽ കൂടുതൽ വിശ്വാസയോഗ്യം ഇത്തരം അച്ചടി വാക്കുകളാണ്. ദൈർഘ്യമേറിയ വിശദീകരങ്ങൾക്ക് അച്ചടി മാധ്യമങ്ങൾ അനിവാര്യമാണ്. ഔദ്യേഗിക വിവരങ്ങൾ രേഖാമൂലം പ്രസിദ്ധീകരിക്കാറാണ് പതിവ്. ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളുടെ പ്രസക്തിയും പരിണിത ഫലങ്ങളും അനേക നാളുകൾ നീണ്ടുനിൽക്കും. പെന്തെക്കോസ്ത് സമൂഹത്തിനിടയിലെ പല ദുഷ്പ്രവണതകൾക്കും തടസ്സം സൃഷ്ടിച്ചത് അച്ചടി മാധ്യമങ്ങളുടെ ഇടപെടലുകളാണെന്നു പറയാതിരിക്കാൻ വയ്യ. അച്ചടി മാധ്യമത്തിൽ ഒരു വിഷയം പ്രസിദ്ധീകരിച്ചാൽ പ്രസ്തുത വിഷയത്തിന്റെ പ്രാധാന്യത വർധിക്കുക മാത്രമല്ല അനന്തര ഫലങ്ങളും കൂടുതലായിരിക്കും.
ചില ആഴ്ച്കൾക്ക് മുമ്പ് 'നമ്മുടെ മാധ്യമപ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ' എന്ന തലക്കെട്ടിൽ ഗുഡ്ന്യൂസിൽ എഴുതിയ എഡിറ്റോറിയൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പാസ്റ്റർ റെജിക്ക് ഗുഡ്ന്യൂസ് പത്രാധിപസമിതിയുടെ അഭിനന്ദനങ്ങൾ....
Advertisement


















































































