മതം മാറ്റമോ? മനം മാറ്റമോ? ഗുഡ്‌ന്യൂസ് ടോക്ക് ഷോ ഓഗ.15 ന് ഇന്ന്
കോട്ടയം: സുവിശേഷീകരണ പ്രവർത്തനത്തിന് രാജ്യത്ത് ഏറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ 'മതം മാറ്റമോ? മനം മാറ്റമോ?' എന്നപേരിൽ ഗുഡ്‌ന്യൂസ് ടോക്ക് ഷോ ഓൺലൈനിൽ നടക്കും. ഓഗ.15 നാളെ വൈകിട്ട് 6 ന് ഗുഡ്ന്യൂസ് ലൈവിൽ എന്ന യൂടൂബ് ചാനലിൽ വീക്ഷിക്കാം.
റവ.ജോൺസൻ തേക്കടയിൽ, റവ. ജോൺസൻ ജോർജ് , പാസ്റ്റർ അനിൽ കൊടിത്തോട്ടം, ജെ.എസ്. അടൂർ എന്നിവർ സംവാദത്തിൻ പങ്കെടുക്കും. ഓൺലൈൻ ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ മോൻസി മാമ്മൻ ചർച്ച നയിക്കും.
ഗുഡ്ന്യൂസിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാഴ്ചയിൽ ഒരിക്കൽ 'rootCause' എന്ന ടൈറ്റിലിൽ ആനുകാലിക സംഭവങ്ങൾ അതാതുസമയം ചർച്ച ചെയ്യുന്ന ടോക്ക്ഷോയുടെ പ്രഥമ എപ്പിസോഡാണിത്. വിവിധ മേഖലയിലുള്ള പ്രമുഖരായവർ ചർച്ചയിൽ അണിനിരക്കും.
ബാംഗ്ലൂരിലെ പ്രസിദ്ധമായ നേഴ്സിങ് സ്ഥാപനമായ ഫെയ്ത്ത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ആണ് ടോക്ക് ഷോയുടെ മുഖ്യ സ്‌പോൺസർഷിപ്പ്.

Advertisement



















































































