ഫെയ്ത്ത് സിറ്റി എജി യുവജനങ്ങൾ ലഹരിക്കെതിരെ ബോധവത്കരണ റാലി നടത്തി
ബെംഗളൂരു: ഗെദ്ദലഹള്ളി ആസ്ഥാനമായ ഫെയ്ത് സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ച് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന്, മദ്യപാനം,പുകവലി എന്നിവക്കെതിരെ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
ഫെയ്ത് സിറ്റി ഇംഗ്ലീഷ് ചർച്ച് പാസ്റ്ററും സീനിയർ മിനിസ്റ്ററുമായ റവ. സാജൻ ജോർജ് പ്രാർത്ഥിച്ച് റാലി ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം മേധാവി പാസ്റ്റർ വി.സി സജയൻ റാലിക്ക് നേതൃത്വം നൽകി.
ക്രിസ്തു ജയന്തി കോളേജിന് സമീപവും കെ. നാരായണപുര ക്രോസിലും ബൈരതി ക്രോസിലുമാണ് റാലി നടത്തിയത്.

വിവിധ ആസക്തികളുടെയും ലഹരി ഉപയോഗങ്ങളുടെ ദോഷഫലങ്ങളും, അതിൽ നിന്നും എങ്ങനെ വിമോചനം നേടാം എന്ന സന്ദേശവും അടങ്ങിയ നൃത്താവിഷ്കാരവും നാടകാവതരണവും യുവജനങ്ങൾ അവതരിപ്പിച്ചു .
യുവജനങ്ങളുടെ ഈ മഹത്തായ സംരംഭം സഭയുടെ ലഹരിവിരുദ്ധ സന്ദേശത്തെയും മൂല്യാധിഷ്ഠിത തലമുറയെ രൂപപ്പെടുത്താനുള്ള പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുന്നതായി
ഫെയ്ത്ത് സിറ്റി എ ജി ചർച്ച് സ്ഥാപകൻ പാസ്റ്റർ സാം ജോർജ് , ശുശ്രൂഷകരായ പാസ്റ്റർ മൈക്കിൾ എസ്, പാസ്റ്റർ സാം കെ. മാണി, പാസ്റ്റർ തോമസ് ജോൺ എന്നിവർ പറഞ്ഞു.

