ശാരോൻ ഫെല്ലോഷിപ്പ്‌:  ഉപവാസ പ്രാർത്ഥന നവം. 24-28 വരെ

ശാരോൻ ഫെല്ലോഷിപ്പ്‌:  ഉപവാസ പ്രാർത്ഥന നവം. 24-28 വരെ

തിരുവല്ല:  ശാരോൻ ഫെല്ലോഷിപ്പ്‌ ചർച്ചിന്റെ ജനറൽ കൺവൻഷൻ ഡിസംബർ 1 മുതൽ 7 വരെ തിരുവല്ല ശാരോൻ സ്റ്റേഡിയത്തിൽ നടക്കുന്നതിന് മുന്നോടിയായി കൺവൻഷന്റെ അനുഗ്രഹത്തിനും ആത്മീയ ഉണർവ്വിനും വേണ്ടി നവം. 24 മുതൽ 28 വരെ ശാരോൻ സ്റ്റേഡിയത്തിൽ ഉപവാസ പ്രാർത്ഥനയും 28 ന്‌ രാത്രിയിൽ മുഴുരാത്രി പ്രാർത്ഥനയും നടക്കും.

ജനറൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ സജു മാവേലിക്കരയുടെയും പാസ്റ്റർ എം ടി മാത്യുവിന്റെയും നേത്യത്വത്തിൽ ലോകമെമ്പാടുമുള്ള ശാരോൻ പാസ്റ്റേഴ്സും വിശ്വാസ സമൂഹവും ചേർന്ന് ഒരുക്ക പ്രാർത്ഥനകൾ നടന്നുവരുന്നു.

സെക്ഷൻ / സെന്റർ / റീജിയൻ തലങ്ങളിൽ പ്രെയർ കോർഡിനേറ്റേഴ്സിനെ നിയമിച്ച്‌ പ്രാർത്ഥനകൾ ക്രമീകരിക്കുകയും സഭാ കൗൺസിൽ പ്രതിനിധികളും പാസ്റ്റർ സജു മാവേലിക്കരയും കേരളത്തിലെ 18 റീജിയനുകളിൽ സഞ്ചരിച്ച്‌ ഏകദിന ഉപവാസ പ്രർത്ഥനകൾ നടത്തുകയും ചെയ്തു വരുന്നു. കൂടാതെ കൺവൻഷൻ കഴിയുന്നതുവരെ 1270 മണിക്കൂർ നീണ്ടുനിൽക്കുന്ന ചെയിൻ പ്രെയറും നവംബർ മാസം 1 മുതൽ 30 വരെ നടക്കുന്ന വ്യക്തിപരമായ ഉപവാസ പ്രർത്ഥനകളും സഭയ്ക്ക്‌ പുത്തൻ ഉണർവ്വു പകരുന്നതായി ഭാരവാഹികൾ അറിയിച്ചു.