യുപി മതപരിവർത്തന നിരോധന നിയമം: ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി
വ്യക്തിഗത വിഷയങ്ങളിൽ ഭരണകൂടത്തിൻ്റെ ഇടപെടലിന് വഴിവെക്കുന്നു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ 'നിയ മവിരുദ്ധമതപരിവർത്തന നിരോധന നിയമ'ത്തിലെ ചില വകുപ്പുകളിൽ ആശ ങ്കയും ചോദ്യവുമുയർത്തി സുപ്രീംകോടതി.
വ്യക്തിഗത വിഷയങ്ങളിൽ ഭരണകൂട ത്തിന്റെ ഇടപെടലിനു വഴിവെക്കുന്നതാ ണ് നിയമത്തിലെ ചില വകുപ്പുകളെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഒട്ടേറെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നുകാട്ടി ഹിഗ്ഗിൻബോതം സർവകലാശാലാ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സു പ്രീംകോടതിയുടെ നിരീക്ഷണം.
മറ്റൊരു മതം സ്വീകരിക്കാൻ ആഗ്രഹി ക്കുന്ന വ്യക്തിക്കുമേൽ ഭാരിച്ച ബാധ്യതയാണ് യുപിയിലെ നിയമം വരുത്തിവെക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. 2021-ൽ നടപ്പാക്കിയ നിയമത്തിൻ്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിഷയം സുപ്രീംകോടതിക്ക് മുന്നിലില്ല. എങ്കിലും പ്രഥമദൃഷ്ട്യാചില നിരീക്ഷണങ്ങൾ നടത്തുകയാണെന്ന് പറഞ്ഞുകൊണ്ടണ് ചില വകുപ്പുകളിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചത്.
മതപരിവർത്തനക്കേസുകൾ ഓരോന്നും പോലീസ് അന്വേഷിക്കണമെന്ന് നിർദേശിക്കാൻ ജില്ലാ മജിസ്ട്രേറ്റിന് ബാധ്യതയുണ്ടെന്ന് നിയമത്തിൽ പറയുന്നു. ഭരണകൂടത്തിന്റെ ഇടപെടൽ ഇതിൽനിന്ന് വ്യക്തമാണ്. മതം മാറുന്നതിനുമുൻപും ശേഷവും ഡിക്ലറേഷൻ നൽകണമെന്ന വകുപ്പ് വ്യക്തികൾക്കുമേൽ ബാധ്യത ചുമത്തുകയാണ്. മതം മാറിയവരുടെ വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നത് സ്വകാര്യതയുടെ ലംഘനമാണോ എന്നത് ആഴത്തിൽ പരിശോധിക്കേണ്ടതാണ്.
മതംമാറാൻ പോകുന്ന വ്യക്തി അതിന് 60 ദിവസം മുൻപ് ബന്ധപ്പെട്ട അധികൃതർക്ക് നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ. തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പോലീസിനോടു നിർദേശിക്കണം. മുൻകൂർ നോട്ടീസ് നൽ കാതെ മതം മാറുന്നത് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമത്തിൽ പറയുന്നു.
മതംമാറിക്കഴിഞ്ഞും 60 ദിവസത്തിനകം മറ്റൊരു ഡിക്ലറേഷൻ നൽകണം. ഇതിന്റെ പകർപ്പ് അതോറിറ്റിയുടെ നോട്ടീസ് ബോർഡിലിടും. വ്യക്തിയുടെ സ്ഥിരം വിലാസം, താമസസ്ഥലം, കടന്നുപോയ നടപടിക്രമ ങ്ങൾ എന്നിവ ഡിക്ലറേഷനിൽ വേണം. ഇതെല്ലാം സത്യമെന്ന് ബോധിപ്പിക്കാൻ 21 ദിവസത്തിനകം അതോറിറ്റിക്കുമുന്നിൽ നേരിട്ട് ഹാജരാവുകയും വേണമെന്ന് നിയമത്തിൽ പറയുന്നു.
മതം എന്ന വാക്കിനെ ഭരണഘടനയിൽ നിർവചിക്കുന്നില്ല. എന്നാൽ, മതം എന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും വി ശ്വാസവുമായി ബന്ധപ്പെട്ട വിഷയം മാത്ര മാണെന്ന് കോടതികൾ വ്യക്തമാക്കിയിട്ടു ണ്ട്. മതവിശ്വാസത്തിൻ്റെ കാര്യത്തിൽ വ്യ ക്തിഗതതീരുമാനം തന്നെയാണ് പരമപ്ര ധാനമെന്ന് ഷഫീൻ ജഹാൻ കേസിൽ സു പ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

