ശാരോൻ ഫെല്ലോഷിപ് ചർച്ച് യു കെ & ഐർലൻഡ് റീജിയൻ നാഷണൽ കോൺഫറൻസ് മാർച്ച് 7 മുതൽ
മഞ്ചെസ്റ്റർ :- ഓൾദം ക്രിസ്ത്യൻ അസംബ്ലിയുടെ സഹകരണത്തോടെ മാർച്ച് 7,8,9 തീയതികളിൽ ശാരോൻ ഫെല്ലോഷിപ് ചർച്ച് യു കെ & ഐർലൻഡ് റീജിയൻ പത്തൊൻപതാമത് നാഷണൽ കോൺഫറൻസ് ഓൾദാമിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചച്ച് യു കെ & ഐർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപച്ചൻ പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് (കേരള) പ്രസംഗിക്കും. യോഗത്തിന്റെ തീം “ക്രിസ്തുവിൽ തികഞ്ഞവരാകുക” എന്നതാണ്.
സൺഡേസ്കൂൾ സി.ഇ. എം സംയുക്ത സമ്മേളനത്തിൽ ഡോ. ലിജോ ഇ. സാമുവൽ പ്രസംഗിക്കും. വനിതാ സമാജത്തിന്റെ മീറ്റിംഗിൽ സിസ്റ്റർ ഷൈനി തോമസ് സംസാരിക്കും. പാസ്റ്റർ സിബിൻ കുര്യനും പാസ്റ്റർ അജിത് ജോർജിന്റെയും എന്നിവരുടെ നേതൃത്വത്തിൽ ശാരോൻ നാഷണൽ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ സുനൂപ് മാത്യു, ബാബു സീമോൻ ലോക്കൽ കോർഡിനേറ്റേഴ്സായും പ്രവർത്തിക്കുന്നു. സെക്രട്ടറി പാസ്റ്റർ പ്രയ്‌സ് വർഗീസ്, പബ്ലിസിറ്റി കൺവീനർ ലിജു വേങ്ങൽ എന്നിവർ നേതൃത്വം നൽകും.
Advertisement








































