"ഞാൻ അവിടെ തന്നെ നിന്നു, ദൈവം എനിക്കുവേണ്ടി പോരാടി," ബൈബിൾ വാക്യം ഉദ്ധരിച്ചു: വേൾഡ് കപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്കായി അവിസ്മരണീയ സെഞ്ച്വറി നേടിയതിന് ശേഷം ജെമീമ
വാർത്ത: മോൻസി മാമൻ
മുംബൈ: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യമായ ദിനമായി ഇന്നലത്തെ സെമിഫൈനൽ മത്സരം മാറി. നവി മുംബൈയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ, ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ജയം ഉറപ്പാക്കിയത് ജെമിമ റോഡ്രിഗ്സിന്റെ അസാമാന്യമായ ബാറ്റിംഗിലൂടെയാണ്.
ടീമിനായി നിർണായക ഘട്ടത്തിൽ ക്രീസിൽ നിലകൊണ്ട് ജെമിമ ശതകം (സെഞ്ചുറി) നേടി, ഇന്ത്യയെ വനിതാ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജെമിമയുടെ വാക്കുകൾ ദൈവ വിശ്വാസം നിറഞ്ഞതായിരുന്നു. നന്ദിയോടും ദൈവവിശ്വാസത്തോടും കൂടെയുള്ള വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നു — ‘നിങ്ങൾ നിശ്ചലമായി നിന്നാൽ ദൈവം നിങ്ങളുടെ വേണ്ടി പോരാടും.’ ഞാൻ അതുപോലെ നിന്നു, ദൈവം എനിക്ക് വേണ്ടി പോരാടി. ഞാൻ തളർന്നപ്പോൾ എന്റെ കൂട്ടുകാർ എന്നെ പ്രോത്സാഹിപ്പിച്ചു. നവി മുംബൈ എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്.തിലും നല്ലത് എനിക്ക് വേറെയില്ല'
.ജെമിമയുടെ ഈ ആത്മസാക്ഷ്യവാക്കുകൾ ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തെയാണ് തൊട്ടുണർത്തിയത്. കായിക മികവിനൊപ്പം വിശ്വാസത്തിന്റെ ശക്തിയും ജെമി ലോകത്തിനു മുന്നിൽ തെളിയിച്ചു. ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്റെ കഴിവ് തെളിയിക്കുമ്പോഴും, ദൈവത്തിന്റെ കൃപയും ദൈവ വചനവും തന്നെയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് ജെമി തുറന്നുപറഞ്ഞു.
നിരവധി ആരാധകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ജെമിമയുടെ പ്രകടനത്തിനൊപ്പം ജെമിയുടെ വിശ്വാസസാക്ഷ്യത്തെയും പ്രശംസിച്ചു. “യേശുവിന്റെ നാമം മഹത്വപ്പെട്ടിരിക്കട്ടെ” എന്ന സന്ദേശം ഇന്ത്യയിലും ലോകമെമ്പാടും ട്രെൻഡ് ആകുകയാണ്.
ജെമിമയുടെ ഈ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വിജയം മാത്രമല്ല, ക്രിസ്തീയ വിശ്വാസം കായികരംഗത്ത് എങ്ങനെ പ്രത്യക്ഷമാകാമെന്ന് കാണിച്ച മഹത്തായ ഉദാഹരണവുമാണ്.
ജെമിമയുടെ പിതാവ് സുവിശേഷ പ്രവർത്തകൻ ഇവാൻ റോഡ്രിഗ്സ്, മുംബൈയിൽ പ്രവർത്തിക്കുന്ന “ബ്രദർ മാനുവൽ മിനിസ്ട്രീസ്” (Brother Manuel Ministries) എന്ന ക്രിസ്തീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തിയാണ്.2024 ഒക്ടോബറിൽ മുംബൈയിലെ പ്രശസ്ത സ്പോർട്സ് ക്ലബ് Khar Gymkhana, ജെമിമ റോഡ്രിഗ്സ്‌ക്ക് നൽകിയ അംഗത്വം റദ്ദാക്കിയതായി വാർത്തകൾ പുറത്തുവന്നു. ക്ലബ് കമ്മിറ്റിയുടെ പ്രസ്താവനപ്രകാരം, ജെമിയുടെ പിതാവ് ഇവാൻ റോഡ്രിഗ്സ് മതപരമായ പരിപാടികൾക്കായി ക്ലബ് ഹാൾ ഉപയോഗിച്ചതായി ചില അംഗങ്ങൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കപ്പെട്ടു.
വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഈ വിഷയത്തെ “മതപരിവർത്തനപ്രവർത്തനം” എന്ന് പ്രചരിപ്പിക്കുകയും ജെമീമ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കടുത്ത സൈബർ ആക്രമണം നേരിടുകയും ചെയ്യേണ്ടി വന്നിരുന്നു.
Advt.





















