ലീ യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന് സ്കോളർഷിപ്പ് അവസരം

ലീ യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന് സ്കോളർഷിപ്പ് അവസരം

2025-ലെ NACOG നാഷണൽ കോൺഫറൻസിന്റെ ഭാഗമായി അമേരിക്കയിലെ പ്രശസ്തമായ ലീ യൂണിവേഴ്സിറ്റിയുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്‌കോളർഷിപ്പ് പദ്ധതിയുമായി NACOG ആദ്യമായാണ് മുന്നോട്ടുവരുന്നത്. പുതുതലമുറയിലെ വർഷിപ്പ് ലീഡേഴ്സിനെ ഒരുക്കാൻ ഉള്ള NACOG ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

NACOG 2025 നാഷണൽ കോൺഫറെൻസിൽ രജിസ്റ്റർ ചെയ്തു സംബന്ധിക്കുന്നവരിൽ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഭാവിയിൽ ലീ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിന് ആയിരം ഡോളർ ($1000) ആണ് സ്കോളർഷിപ്പ് ഒരുക്കിയിരിക്കുന്നത്.

അർഹത ലഭിക്കുവാനുള്ള നിബന്ധനകൾ :

 • വിദ്യാർത്ഥി 11-ാം അല്ലെങ്കിൽ 12-ാം ക്ലാസ്സിലേക്ക് പ്രവേശിക്കണം

 • വിദ്യാർത്ഥിയും മാതാപിതാക്കളും NACOG 2025-ലേക്ക് രജിസ്റ്റർ ചെയ്തിരിക്കണം

 • ഞായറാഴ്ച ആരാധന യോഗത്തിൽ മുഴുവൻ കുടുംബവും പങ്കെടുക്കണം

 • നറുക്കെടുപ്പിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുവാൻ കോൺഫറൻസ് സമയത്ത് ലീ യൂണിവേഴ്സിറ്റിയുടെ ബൂത്ത് സന്ദർശിച്ച് പേര് ചേർക്കേണ്ടതാണ്.

Advertisement