എ.ജി ഇന്ത്യ കോൺഫറൻസ് ജൂൺ 10 മുതൽ; ഡോ. കെ.ജെ. മാത്യു, ഡോ. വി.റ്റി എബ്രഹാം, റവ. ഏബ്രഹാം തോമസ് എന്നിവർക്ക് മത്സരിക്കാം
ചെന്നൈ: അസംബ്ലീസ് ഓഫ് ഗോഡ് - ഇന്ത്യ സുപ്രണ്ട് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുവാൻ സൗത്ത് ഇന്ത്യയിൽ നിന്ന് ഡോ. വി.റ്റി എബ്രഹാം, ഡോ. കെ.ജെ. മാത്യു, റവ. ഏബ്രഹാം തോമസ് എന്നിവർ നോമിനേഷൻ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
എസ്.ഐ.ഏ.ജി സൂപ്രണ്ടാണ് റവ. ഏബ്രഹാം തോമസ്. നിലവിൽ എസ്.ഐ.ഏ.ജി സെക്രട്ടറിയാണ് റവ. ഡോ. കെ. ജെ മാത്യു. എസ്.ഐ.ഏ.ജി മുൻ സുപ്രണ്ടും, നിലവിൽ മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ടുമാണ് റവ. ഡോ. വി. റ്റി എബ്രഹാം. ജൂൺ 10 മുതൽ 12 വരെ ബാംഗ്ലൂരിൽ കോൺഫറൻസ് നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് - ഇന്ത്യയുടെ 3 റീജിയണൽ (സൗത്ത് ഇന്ത്യ, നോർത്ത് ഇന്ത്യ, ഈസ്റ്റ് ഇന്ത്യ) നിന്നും തിരഞ്ഞെടുക്കപെടുന്ന 3 പേർ വീതം മൊത്തം 9 പേർ ആയിരിക്കും ഏ. ജി ഇന്ത്യ സുപ്രണ്ട്, സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്.
Advertisement










































