ഛത്തീസ്ഗഢിൽ പാസ്റ്ററെയും വിശ്വാസികളെയും ആക്രമിച്ചു

ഛത്തീസ്ഗഢിൽ പാസ്റ്ററെയും വിശ്വാസികളെയും ആക്രമിച്ചു

റായ്പൂർ: ഛത്തീസ്ഗഢിൽ മത പരിവർത്തനം ആരോപിച്ച് വീണ്ടും സംഘർഷം. ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്‌ദൾ, ബിജെപി നേതാക്കളും ഹിന്ദു സംഘടനകളിലെ അംഗങ്ങളും പാസ്റ്ററെയും വിശ്വാസികളെയും ആക്രമിച്ചു. ആധാർ കാർഡ് ആവശ്യപ്പെട്ടായിരുന്നു ഹിന്ദുത്വ അനുകൂല സംഘടനയിലെ പ്രവർത്തകർ പാസ്റ്ററെയും അവിടെ ഒത്തുകൂടിയ ക്രൈസ്തവ വിശ്വാസികളെയും ആക്രമിച്ചത്. സംഭവത്തിൽ ക്രൈസ്തവ വിശ്വാസികൾ റോ ഡ് ഉപരോധിച്ചു. ആക്രമിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നട പടിയെടുക്കണമെന്ന് ആവശ്യ പ്പെട്ടാണ് വിശ്വാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.

ഛത്തീസ്ഗഡിലെ ബാൽകോ പൊലീസ് സ്റ്റേഷൻ പരിധിയി ലാണ് സംഭവം. ആക്രമണത്തി ൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറ ത്തുവന്നിരുന്നു. കഴിഞ്ഞ ദിവസംബാൽകോ ജില്ലയിലെ ഏകദേ ശം 100-ലധികം വരുന്ന പാസ്റ്റർ മാർ പ്രാർത്ഥനയ്ക്കു വേണ്ടി പ്രേം ലത ഛാതർ എന്ന സ്ത്രീയുടെ വീ ട്ടിലെത്തിയിരുന്നു. വീടിന്റെ ഒന്നാം നിലയിലാണ് ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയത്. എന്നാൽ, ബജ്റം ഗ്‌ദൾ പ്രവർത്തകരും ബിജെപി നേതാക്കളും ഹിന്ദു സംഘടനക ളിലെ മറ്റ് അംഗങ്ങളും ഇവിടെ യെത്തി ഇവരിൽ നിന്ന് ആധാർ കാർഡുകൾ ആവശ്യപ്പെട്ടു. ഇവി ടെ ഹിന്ദുക്കളെ മതം മാറ്റുന്നു ണ്ടോ എന്ന ചോദ്യമുന്നയിച്ച് ആക്രമണം നടത്തുകയായിരുന്നു വെന്ന് ക്രൈസ്തവ വിശ്വാസികൾ ആരോപിച്ചു.

'റംഗഡയിൽ ഞങ്ങളുടെ ഒരു വിശ്വാസിയുടെ വീടുണ്ട്. ഞങ്ങൾ അവിടെ പ്രതിമാസയോഗം നടത്തുകയായിരുന്നു. ഞങ്ങളുടെ സമുദായത്തിലെ അംഗങ്ങൾ അവിടെ ഒത്തുകൂടി ഭാവിയിൽ നടത്തേണ്ട ആഘോഷങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യുകയായിരുന്നു വെന്നാണ് ക്രൈസ്തവ വിശ്വാസി കൾ മറുപടി പറഞ്ഞത്. അതേ സമയം വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലിസ് പറഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ജനക്കൂട്ടത്തെ നീക്കി സ്ഥിതിഗതികൾ ശാന്ത മാക്കാൻ ശ്രമിച്ചു. അന്വേഷണത്തിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്നും കോർബസി എസ്‌പി ഭൂഷൺ എക പറഞ്ഞു.

മതപരിവർത്തന ആരോപണ ത്തെത്തുടർന്ന് ജില്ലയിൽ അക്രമം നടക്കുന്നത് ഇതാദ്യമല്ല. കുറ ച്ചു മുമ്പ് നഗരത്തിനടുത്തുള്ള പത്താരിപാറയിലും സമാനമായ സംഭവം നടന്നിരുന്നു. സംഘർ ഷത്തിനിടെ ഒരു കൂട്ടം ആളുകളുടെ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തിരുന്നു. സമീപകാലത്ത് മലയാളികളായ കന്യാസ് ത്രീകൾ മൂന്ന് പെൺകുട്ടികളെ മതം പരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ തടഞ്ഞു വച്ച് പൊലീസിൽ ഏല്പിച്ചത് രാ ജ്യത്ത് വലിയ പ്രതിഷേധം ഉയർ ത്തിയിരുന്നു.

Advt.