സ്നേഹ സേവ്യറിന് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് 

സ്നേഹ സേവ്യറിന് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് 

വാർത്ത : സന്തോഷ് ഇടക്കര

ഇടുക്കി: കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള 2023 -2024 സംസ്ഥാന അവാർഡ് ഇടുക്കി ജില്ലയിൽ നിന്നും നേടി സ്നേഹ സേവ്യർ. 2016ൽ സർക്കാർ സർവീസിൽ പ്രവേശിച്ച സ്നേഹ സേവ്യർ വണ്ടിപ്പെരിയാർ, കട്ടപ്പന മുനിസിപ്പാലിറ്റി, ഉപ്പുതറ, വണ്ടന്മേട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. നിലവിൽ ഐസിഡിഎസ് കട്ടപ്പന പ്രോജെക്ടിൽ കാഞ്ചിയാർ പഞ്ചായത്ത് സൂപ്പർവൈസറാണ് . 

മാർച്ച് 8ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ ദിനാഘോഷ പരിപാടിയിൽ ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് മൊമെന്റോയും സാക്ഷ്യപത്രവും വിതരണം ചെയ്യും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ചപ്പാത്ത് സെന്ററിന് കീഴിലുള്ള മാട്ടുക്കട്ട ദൈവസഭാംഗമാണ് സ്നേഹ സേവ്യർ. നിലവിൽ സൺഡേസ്കൂൾ സെന്റർ തല ജോയിന്റ് സെക്രട്ടറി ആയും സേവനം അനുഷ്ഠിക്കുന്നു . 2023ലെ YPE കേരളം സ്റ്റേറ്റ് താലന്ത് പരിശോധനയിൽ വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു. അയ്യപ്പൻകോവിൽ പഞ്ചായത്ത് മാട്ടുക്കട്ട സ്വദേശിയാണ്. കപ്പിലാംമൂട്ടിൽ ജെയ്‌മോൻ തോമസാണ് ഭർത്താവ്. മകൻ: ജൊഹാൻ ജയ് തോമസ്.

Advertisement