ഏ.ജി. മലബാർ ഡിസ്ട്രിക്ട്: ഡിപ്പാർട്ട്മെന്റ്കൾക്ക് പുതിയ ഭാരവാഹികൾ

ഏ.ജി. മലബാർ ഡിസ്ട്രിക്ട്: ഡിപ്പാർട്ട്മെന്റ്കൾക്ക് പുതിയ ഭാരവാഹികൾ
ഗോഡ്ലി ഷാലോം കെ.സി, പാസ്റ്റർ ബെന്നി. പി. ജോൺ, പാസ്റ്റർ ഷിൻ്റോ പോൾ എന്നിവർ

കോഴിക്കോട് : ഏ.ജി. മലബാർ ഡിസ്ട്രിക്ട് ഡിപ്പാർട്ട്മെന്റ്കൾക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചാരിറ്റി ഡിപ്പാർട്ട്മെന്റ്  ഡയറക്ടറായി ഗോഡ്ലി ഷാലോം  തിരഞ്ഞെടുക്കപ്പെട്ടു. വയനാട് മീനങ്ങാടി സ്വദേശിയായ  ഗോഡ്‌ലി ഷാലോം കുവൈറ്റ്  മങ്കാഫ് ഏ.ജി.സഭാംഗമാണ്. 

ഇവാഞ്ചലിസം ഡയറക്ടറായി പാസ്റ്റർ ഷിന്റോപോൾ തിരഞ്ഞെടുക്കപ്പെട്ടു. താമരശ്ശേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനാണ്. മുൻ ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

മിഷൻ ഡയറക്ടറായി പാസ്റ്റർ ബെന്നി പി. ജോൺ തിരഞ്ഞെടുക്കപ്പെട്ടു.യു.എ.ഇ സെക്ഷനിലെ  അബുദാബി യുണൈറ്റഡ് അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയുടെ സഹ ശുശ്രൂഷകരിൽ ഒരാളാണ്.

Advt.