ഏകദിന സമ്മേളനവും ആദരിക്കൽ ചടങ്ങും ആഗസ്റ്റ് 28ന് കോഴിക്കോട്
കോഴിക്കോട് : പെന്തെകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ല നേതൃത്വം ഒരുക്കുന്ന ഏകദിന സമ്മേളനം ആഗസ്റ്റ് 28ന് രാവിലെ 10 മുതൽ താമരശ്ശേരി പുല്ലാഞ്ഞിമേട് ഫെല്ലോഷിപ്പ് സെന്ററിൽ നടക്കും. കർത്തൃവേലയിൽ 50 വർഷം പിന്നിട്ട കോഴിക്കോട് ജില്ലയിലുള്ള പാസ്റ്റർമാരായ വി ടി എബ്രഹാം, ടി സി വർഗീസ് , ബാബു എബ്രഹാം, പി ജെ ശാമുവൽ, സി ജെ എബ്രഹാം എന്നിവരെ സമ്മേളനത്തിൽ വെച്ച് ആദരിക്കും.
പിസിഐ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ നോബിൾ പി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ.ഡോ. കെ.ജെ. മാത്യു മുഖ്യ സന്ദേശം നൽകും. റവ. ഡോ. വി.റ്റി. എബ്രഹാം സമാപന സന്ദേശം നൽകി ജില്ലയുടെ പ്രവർത്തനങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കും.
Advertisement





















































































